ദില്ലി: ദില്ലി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിന് 5 സെക്കൻഡ് ബാക്കിനിൽക്കെ ആണ് ഇൻഡിഗോ വിമാനത്തിന്റെ എൻജിന് തീ പിടിച്ചത്. തുടർന്ന് ഡല്‍ഹി- ബെംഗളൂരു ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി ടേക്ക് ഓഫ് അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ഡൽഹി – ബെംഗളൂരു ഇൻഡിഗോ എ320 വിമാനത്തിന്റെ എൻജിനുകളിലൊന്നിന് തീപിടിച്ചത്. ഇതെത്തുടർന്ന് സർവീസ് റദ്ദാക്കി. റൺവേയിലൂടെ ഓടിത്തുടങ്ങിയിരുന്ന വിമാനം തീപടർന്നനിലയിൽ കുറച്ചുകൂടി നീങ്ങിയ ശേഷമാണ് നിർത്താനായത്. ബെംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന 6E 2131 വിമാനത്തിന്റെ എൻജിനുകളിലൊന്നിലാണ് തീ കണ്ടത്. വിമാനത്തിനുണ്ടായിരുന്ന 177 യാത്രക്കാരും ഏഴുജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാർക്കായി മറ്റൊരുവിമാനം ഏർപ്പെടുത്തിയെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു.