ആശാ വർക്കർമാരുടെ നിരാഹാരസമരം മൂന്നാം ദിനം, സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിനം

തിരുവനന്തപുരം: ഓണറേറിയം വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന ആശാവർക്കർമാരുടെ നിരാഹാര സമരം തുടരുന്നു. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരമാണ് മൂന്നാം ദിവസവും തുടരുന്നത്. കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഫെബ്രുവരി 10നാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിനം തുടരുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നിരാഹാരസമരം ആരംഭിച്ചത്. എൻഎച്ച്എം ഡയറക്ടറുമായും മന്ത്രി വീണാ ജോർജുമായും ചർച്ചകൾ നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെയാണ് ആശാ വർക്കർമാർ നിരാഹാര സമരത്തിലേക്ക് കടന്നത്.

കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ഡൽഹിക്ക് പോയിട്ട് ഒന്നും നടക്കാത്തതിലും സമരസമിതിക്ക് അതൃപ്തിയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയെ കാണാൻ സമയം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഓണറേറിയം 21000 ആക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

അതേസമയം, സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ആശാ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലാണ്. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ബിജെപിയും ലീഗും ഉള്‍പ്പെടെ ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുമെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.

മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ 2,000 കവിഞ്ഞു, 3,900 ത്തിലധികം പേർക്ക് പരിക്കേറ്റു, 270 ഓളം പേരെ കാണാതായി

മാർച്ച് 28 ന് മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,056 ആയി ഉയർന്നു. 3,900 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായതായെന്ന് ഭരണകക്ഷിയായ ഭരണകൂടത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ...

15 ദിവസത്തെ കേരള പര്യടനത്തിനൊരുങ്ങി രാജീവ് ചന്ദ്രശേഖര്‍

ബിജെപിയുടെ പ്രാദേശിക നേതാക്കളെ പരിചയപ്പെടാന്‍ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേരള പര്യടനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളെ കാണാനായി 30 സംഘടനാ ജില്ലകളിലും അദ്ദേഹം യാത്ര നടത്തുന്നത്. ഒരുദിവസം...

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാൻ വീണ ജോർജ് ഡൽഹിയിലേക്ക്

ന്യൂഡൽഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലേക്ക്. രാവിലെ പത്തിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി...

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ചില്ലെങ്കിൽ എംപിമാർ തലമുറകളോട് കണക്ക് പറയേണ്ടി വരും: കത്തോലിക്കാ സഭ മുഖപത്രം

തിരുവനന്തപുരം : വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് മുഖപ്രസംഗവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. നിയമത്തെ പിന്തുണയ്ക്കാത്ത പക്ഷം കേരളത്തിലെ എം പിമാർ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ...

ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും

2024 ഓഗസ്റ്റിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയച്ച ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കു മെന്ന് റിപോർട്ടുകൾ പുറത്തുവരുന്നു. ബിൽ നേരത്തെ തന്നെ ശക്തമായ എതിർപ്പ് നേരിട്ടിരുന്നു...

മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാല്‍ നായകനായെത്തിയ ചിത്രമായ എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ സൈബർ ആക്രമണത്തിൽ പരാതി നല്‍കി. ഡിജിപി ക്കാണ്...

മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644 കവിഞ്ഞു, രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിൽ

ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്...

പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർ‌എസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ആർ‌എസ്‌എസ് മേധാവി...