അരവിന്ദ് കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ തുടരും

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ റൂസ് അവന്യൂ കോടതി 6 ദിവസത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 വരെ കേജ്രിവാൾ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ തുടരും. മാർച്ച് 28ന് ഉച്ചയ്ക്ക് അരവിന്ദ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കും.

എക്‌സൈസ് പോളിസി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ ഹർജി വ്യാഴാഴ്ച വൈകുന്നേരം സുപ്രീം കോടതിയിൽ നിന്ന് പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിനെ വിചാരണ കോടതിയിൽ ഹാജരാക്കിയത്. ഡൽഹി എക്‌സൈസ് നയം 2021-22 രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ‘സൗത്ത് ഗ്രൂപ്പിൽ’ നിന്ന് കെജ്‌രിവാളിന് കോടിക്കണക്കിന് രൂപ കോഴയായി ലഭിച്ചെന്ന് റിമാൻഡ് ഹിയറിംഗിനിടെ ഫെഡറൽ അന്വേഷണ ഏജൻസി ആരോപിച്ചു.

ഗോവ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സൗത്ത് ഗ്രൂപ്പിലെ ചില പ്രതികളിൽ നിന്ന് 100 കോടി രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്ന് ഏജൻസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എസ് വി രാജു റൂസ് അവന്യൂ കോടതിയെ അറിയിച്ചു. ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച 45 കോടി കോഴ പെെസ നാല് ഹവാല വഴികളിൽ നിന്നാണെന്ന് മണി ട്രയൽ കാണിക്കുന്നതായും രാജു അവകാശപ്പെട്ടു.

അതേസമയം, അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി റിമാൻഡ് ഹർജിയെ എതിർക്കുകയും ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യേണ്ടതിൻ്റെ ആവശ്യകത അന്വേഷണ ഏജൻസി കാണിക്കേണ്ടതുണ്ടെന്നും വാദിച്ചു. അറസ്റ്റിൻ്റെ അധികാരവും അറസ്റ്റിൻ്റെ ആവശ്യകതയും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും സിംഗ്വി വാദിച്ചു.

75 വർഷത്തെ സ്വാതന്ത്ര്യ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്, ഇതാദ്യമായാണ് അദ്ദേഹത്തിൻ്റെ പാർട്ടിയിലെ നാല് നേതാക്കൾ അറസ്റ്റിലാകുന്നതെന്നും മുതിർന്ന അഭിഭാഷകൻ ചൂണ്ടിക്കാട്ടി. “ആദ്യ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് ഫലം ലഭിക്കുന്നത് പോലെയാണ് ഇത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...