അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തിൽ തുടരുന്നു. ജനകീയ സംരക്ഷണ സമിതിയാണ് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. നിലവിൽ അരക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ അന്തിമ തീരുമാനം ഇല്ലെങ്കിലും, പൂർണമായി ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താലിന് പിന്തുണയുമായി രംഗത്തുള്ളത്.
പറമ്പിക്കുളത്തെ മുതുവരച്ചാലിലേക്ക് അരിക്കൊമ്പനെ കൊണ്ടുവരാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചത്. പുതിയ സ്ഥലം കണ്ടെത്താൻ സർക്കാറിന് നിലവിൽ ഹൈക്കോടതി സാവകാശം നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.