ഇന്ത്യയിലിരുന്ന് ഇന്ത്യാവിരുദ്ധമായ വാർത്ത നൽകിയതിന് ബിബിസിയുടെ ഇന്ത്യയിലെ മേധാവി ജാക്കി മാർട്ടിന് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. പഹൽഗാമിൽ നടന്നത് ഭീകരാക്രമണമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും, ലോകനേതാക്കന്മാരെല്ലാം സംഭവത്തെ അപലപിച്ചിട്ടും ആക്രമണത്തെ “militant attack” എന്നായിരുന്നു ബിബിസി വിശേഷിപ്പിച്ചത്. കശ്മീരിൽ ടൂറിസ്റ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാരുടെ വിസ റദ്ദാക്കി പാകിസ്താൻ” എന്ന തലക്കെട്ടോടെ ബിബിസി റിപ്പോർട്ട് ചെയ്ത ലേഖനമാണ് കേന്ദ്രസർക്കാർ നടപടിക്കാധാരം.
മുൻപും ഇന്ത്യക്കെതിരെ വ്യാജ വാർത്തകൾ നൽകി ബി ബി സി, ഇന്ത്യ വിരുദ്ധപ്രവർത്തങ്ങൾ നടത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് തെറ്റായ വിവരങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി, ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചു. ഇവയ്ക്ക് ആകെ 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്. മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിന്റെ 3.5 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബ് ചാനൽ നിരോധിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ചാനലുകളിൽ ഒന്നാണ്.