ട്വിറ്ററിനും, മെറ്റയ്ക്കും പിന്നാലെ ആമസോണും 10,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയിലേക്കാണ് ആമസോൺ നീങ്ങുന്നത്. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചേക്കും. കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്നും കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനിടയുണ്ടെന്ന സാഹചര്യത്തിലുമാണ് ചെലവ് ചുരുക്കല്‍ നടപടികള്‍ക്കൊരുങ്ങിയിരിക്കുന്നത്. 10,000 ജീവനക്കാരെ പിരിച്ചുവിടുമ്പോൾ ആഗോള തലത്തില്‍ 16 ലക്ഷത്തോളം വരുന്ന കമ്പനിയുടെ ആകെ തൊഴിലാളികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണിത്.