വാരണാസിയിൽ പ്രധാനമന്ത്രിക്കെതിരെ അജയ് റായി മത്സരിക്കും, നാലാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ നാലാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 46 ലോക്‌സഭാ സ്ഥാനാർത്ഥികളുടെ നാലാമത്തെ പട്ടികയാണ് കോൺഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗ് രാജ്ഗഡ് മണ്ഡലത്തിൽ നിന്നും അജയ് റായി വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മത്സരിക്കും. പാർട്ടി നേതാവ് ദിഗ്‌വിജയ സിംഗ്, നേതാക്കളായ അജയ് റായ്, കാർത്തി പി ചിദംബരം എന്നിവരുൾപ്പെടെ മത്സരരംഗത്തുണ്ട്.

ഉത്തർപ്രദേശ് എംഎൽഎയായ ഇമ്രാൻ മസൂദിനെ സഹരൻപൂർ മണ്ഡലത്തിലേക്കും അലോക് മിശ്ര കാൺപൂരിലേക്കും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിൻ്റെ മകൻ വീരേന്ദ്ര റാവത്തിന് ഹരിദ്വാർ ലോക്‌സഭാ സീറ്റിൽ നിന്നും കോൺഗ്രസ് നേതാവ് പിഎൽ പുനിയയുടെ മകൻ തനൂജ് പുനിയക്ക് ഉത്തർപ്രദേശിലെ ബാരാ ബാങ്കിയിൽ നിന്നും ലോക്‌സഭാ ടിക്കറ്റ് നൽകി.
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിൻ്റെ മകൻ കാർത്തി ചിദംബരത്തെ തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. രാജിവെച്ച് കോൺഗ്രസിൽ ചേർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിലിന് തിരുവള്ളൂരിൽ മത്സരിക്കാൻ ടിക്കറ്റ് നൽകി. തമിഴ്‌നാട്ടിൽ നിന്നുള്ള സിറ്റിംഗ് എംപി മാണിക്കം ടാഗോർ വീണ്ടും വിരുദ്ധു നഗറിൽ മത്സരിക്കും.

ജമ്മു കശ്മീരിൽ ഉധംപൂർ ലോക്‌സഭാ സീറ്റിൽ നിന്ന് രണ്ട് തവണ എംപിയായ ചൗധരി ലാൽ സിങ്ങിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. ജമ്മു കശ്മീർ കോൺഗ്രസിൻ്റെ വർക്കിംഗ് പ്രസിഡൻ്റും മുൻ സംസ്ഥാന മന്ത്രിയുമായ രാമൻ ഭല്ലയ്ക്കും പാർട്ടി ജമ്മു സീറ്റിൽ നിന്ന് അവസരം നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ നാഗൗർ ലോക്‌സഭാ മണ്ഡലം ഹനുമാൻ ബേനിവാളിൻ്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്ക് നൽകി ഹനുമാൻ ബേനിവാൾ നാഗൗറിൽ നിന്ന് ബിജെപിയുടെ ജ്യോതി മിർധയ്‌ക്കെതിരെ ഇന്ത്യൻ ബ്ലോക്കിന് കീഴിൽ ആർഎൽപി സ്ഥാനാർഥിയായി ജനവിധി തേടും. പാർലമെൻ്റിനുള്ളിൽ ബിജെപി എംപി രമേഷ് ബിധുരിയിൽ നിന്ന് വർഗീയ അധിക്ഷേപം നേരിട്ട ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് ഡാനിഷ് അലിയെ ഉത്തർപ്രദേശിലെ അംരോഹ മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയായി നിർത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...