ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു ഗുണനിലവാരത്തിൽ റെഡ് സോണിലാണുള്ളത്.
ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും 300 നും 400 നും ഇടയിൽ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി. ഇത് ‘വളരെ മോശം’ വിഭാഗത്തിൽപ്പെടുന്നു. ആനന്ദ് വിഹാർ പ്രദേശത്താണ് ഏറ്റവും മോശം വായു ഗുണനിലവാര സൂചികയായ 511 രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ പടക്കങ്ങൾ പൊട്ടിച്ചതാണ് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകാൻ കാരണമായത്.