വായുമലിനീകരണം: ദില്ലിയിൽ രണ്ടു ദിവസം മഴ പെയ്യിക്കാനൊരുങ്ങുന്നു

വായു മലിനീകരണം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തലസ്ഥാനമായ ദില്ലിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്ന് റിപ്പോർട്ടുകൾ. കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് യോഗം വിളിച്ചു ചേർത്തു. നവംബർ 20, 21 തീയതികളിൽ തലസ്ഥാനമായ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുമെന്ന തീരുമാനം യോഗത്തിൽ കെെക്കൊണ്ടിരിക്കുകയാണെന്ന് യോഗ തീരുമാനമായി ഗോപാൽ റായ് വ്യക്തമാക്കി. ദില്ലിയിൽ ആദ്യമായാണ് കൃത്രിമ മഴ പെയ്യിക്കൽ നടപ്പിലാക്കാനൊരുങ്ങുന്നത്.

ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ബുധനാഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ കാൺപൂർ ഐഐടി സംഘവും സംബന്ധിച്ചിരുന്നു. കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് ഐഐടി കാൺപൂർ ഡൽഹി സർക്കാരിന് സമ്പൂർണ്ണ പദ്ധതിയും സമർപ്പിച്ചു. വെള്ളിയാഴ്ച ഡൽഹി സർക്കാർ ഈ വിവരം സുപ്രീം കോടതിയെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൃത്രിമ മഴ പെയ്യിക്കാൻ കേന്ദ്രസർക്കാരിൻ്റെ സഹകരണം ആവശ്യപ്പെട്ട് ഡൽഹി സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം.

ദില്ലി രാജ്യതലസ്ഥാന പ്രദേശത്ത് വായു മലിനീകരണം ഭയാനകമായ രീതിയതിൽ ബാധിച്ചിരിക്കുകയാണ്. ശെെത്യകാലം പിറന്നതോടെ മലിനീകരണത്തിൽ നിന്ന് മോചനമില്ലാത്ത അവസ്ഥയിലാണ് ദില്ലി. വായു മലിനീകരണത്തിൻ്റെ തോത് വർഷങ്ങളായി ഗുരുതരവിഭാഗത്തിൽ തന്നെ തുടർന്ന വരികയാണ്. മലിനീകരണം സംബന്ധിച്ചും സുപ്രീം കോടതിയും സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. നിലവിൽ ജനങ്ങൾ ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. മലിനീകരണത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് സ്കൂളുകൾക്ക് ശെെത്യകാല അവധി മുൻകൂറായി നൽകി ഡൽഹി സർക്കാർ രംഗത്തെത്തി. നവംബർ 9 മുതൽ 18 വരെ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മലിനീകരണം അതിരൂക്ഷമായി തുടരുകയും ദിനന്തോറും അത് വർദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രസ്തുത തീരുമാനം സർക്കാർ കൈക്കോട്ടിരിക്കുന്നത്.

നിലവിൽ തുടരുന്ന നിരോധനം നീട്ടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശനം അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. ടാക്സി നിരോധനം എത്രനാൾ തുടരുമെന്ന് ഇപ്പോൾ വ്യക്തമല്ല. നവംബർ 13 മുതൽ 20 വരെ നിരോധനം നീട്ടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതേ സമയപരിധിയിൽ വാഹനങ്ങളിൽ ഒറ്റ-ഇരട്ട സംഖ്യ നടപ്പാലാക്കുന്നതു സംബന്ധിച്ചും ചർച്ച ഉയരുന്നുണ്ട്. എന്നാൽ ഈ രണ്ട് കാര്യങ്ങളുടെയും വിജ്ഞാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. സുപ്രീം കോടതിയിൽ വാദം പൂർത്തിയായ ശേഷം മാത്രമേ ഒറ്റ-ഇരട്ട അക്ക നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതു സംബന്ധിച്ച് തീരുമാനിക്കുകയുള്ളു എന്ന് ഗോപാൽ റായ് വ്യക്തമാക്കി

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...