തിരുവനന്തപുരം വഞ്ചിയൂർ കൈതമുക്കിൽ ചിപ്സ് കടയിൽ തീ പിടിച്ച് ഒരാൾ മരിച്ചു. അപ്പു ആചാരി (85) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുമാർ, പാണ്ഡ്യൻ എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാചകവാതക സിലിണ്ടറിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് രണ്ട് പേരാണ് കടയിൽ ഉണ്ടായിരുന്നത്. ഒരാൾ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.