വനംവകുപ്പ് വാച്ചര്‍ പോളിന് ചികിത്സ വൈകി: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, ഗവര്‍ണര്‍ നാളെ പോളിന്റെ വീട്ടിൽ എത്തും

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന് ചികിത്സ വൈകിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ആണ്
റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അടുത്ത മാസം വയനാട്ടിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരിച്ച പോളിന്‍റെ വീട് സന്ദര്‍ശിക്കുന്നതിനായി നാളെ വയനാട്ടിലെത്തും. വന്യമൃഗ ആക്രമണം ഉണ്ടായ പ്രദേശവും ഗവർണ്ണർ സന്ദർശിക്കും. വയനാട് പുൽപ്പളളിയിൽ വനം വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധം
ശക്തമാവുന്നതിനിടെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യാൻ തീരുമാനമായി. ഭാര്യക്ക് ജോലിയും നൽകാൻ പുൽപ്പളളി പഞ്ചായത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നൽകും.

കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ വൈകിയതിനാൽ ജീവൻ രക്ഷിക്കാനായില്ല.

വയനാട് പുൽപ്പളളിയിൽ നടക്കുന്ന പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലെത്തി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധമാണ് മണിക്കൂറുകൾ പിന്നിട്ടതോടെ അക്രമാസക്തമായത്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി.

പോളിന്‍റെ മൃതദേഹവുമായി നാട്ടുകാര്‍ പുല്‍പ്പള്ളിയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്കുനേരെ പോലീസ് ലാത്തിവീശി. ഇതോടെ, നാട്ടുകാര്‍ പോലീസിനെതിരെ കുപ്പിയെറിഞ്ഞും ​ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രതിഷേധിച്ചു. ജില്ലാ കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി, നഷ്ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാർ അറിയിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്, അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ...

ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു. ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. ഒരു കുട്ടി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവണ്ണാമല...

പ്രിയങ്ക ഗാന്ധിയുടെ മകളെകുറിച്ച് വ്യാജ വാർത്ത: ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയുടെ മകൾ മിറായ വധേരയുടെ സ്വത്ത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തു. മിറായക്കെതിരെ ഇയാൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമായ പോസ്റ്റ് ട്വീറ്റ്...

ബിജെപിയ്ക്ക് 300ലധികം സീറ്റുകള്‍ ലഭിക്കും: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. അതേസമയം ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും ബിജെപിയ്ക്ക് ചില ചെറിയ തിരിച്ചടികള്‍ ഉണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍...

ജൂൺ 4ന് ഇന്ത്യസഖ്യം പുതിയ സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ലെന്നും ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ, പാവപ്പെട്ടവർക്കുള്ള സൗജന്യറേഷൻ 10...

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി, കേരളം ഗൂണ്ടകളുടെ പറുദീസ: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകൾ ചോദിക്കുന്നത്. പൊലീസിന്റെ വീഴ്ചയാണ് ഗുണ്ടകൾ അഴിഞ്ഞാടാൻ കാരണം‌‌. കേരളം ഇന്ന്...

രാജസ്ഥാൻ ഖനിയിൽ തകർന്ന ലിഫ്റ്റിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി

ചൊവ്വാഴ്ച രാത്രി രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ കോലിഹാൻ ഖനിയിൽ ലിഫ്റ്റ് തകർന്നതിനെ തുടർന്നാണ് അപകടം. കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെ കുടുങ്ങിക്കിടന്ന 14 പേരെ രക്ഷപ്പെടുത്തി. എട്ട്...

ഇന്ത്യൻ സൈന്യത്തിനെതിരെ വിമർശനവുമായി മാലിദ്വീപ് പ്രതിരോധ മന്ത്രി

മാലദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തിനെതിരെ വിമർശനവുമായി മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ. ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ പൈലറ്റുമാർ 2019 ൽ അനധികൃത ഓപ്പറേഷൻ നടത്തിയെന്നാണ് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണിൻ്റെ അവകാശവാദം....