ഭീകരാക്രമണ സാധ്യത; കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന രഹസ്യ വിവരത്തിന് പിന്നാലെ കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കഴിഞ്ഞയാഴ്ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജമ്മു കശ്മീർ സർക്കാർ കശ്മീരിലെ 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടച്ചു.

പഹൽഗാം ആക്രമണത്തെത്തുടർന്ന് താഴ്‌വരയിലെ ചില സ്ലീപ്പർ സെല്ലുകൾ സജീവമായതായി ആശയവിനിമയ ഇന്റർസെപ്റ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ആക്രമണത്തെത്തുടർന്ന് താഴ്‌വരയിലെ സജീവ തീവ്രവാദികളുടെ വീടുകൾ നശിപ്പിച്ചതിന് പ്രതികാരമായി കൊലപാതകങ്ങൾക്കൊപ്പം കൂടുതൽ ശക്തമായ ആക്രമണവും തീവ്രവാദികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് തുടർച്ചയായ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. പാകിസ്ഥാൻ ചാര ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ), ശ്രീനഗർ, ഗന്ധർബാൽ ജില്ലകളിലെ തദ്ദേശീയരല്ലാത്ത വ്യക്തികൾ, സിഐഡി ഉദ്യോഗസ്ഥർ, കശ്മീരി പണ്ഡിറ്റുകൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.

കാശ്മീരിൽ സുരക്ഷാ നടപടികൾ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സേന ഗുൽമാർഗ്, സോനാമാർഗ്, ദാൽ ലേക്ക് പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ, പ്രധാനമായും ജമ്മു കശ്മീർ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിന്നുള്ള ആന്റി ഫിദായീൻ സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.

ഏപ്രിൽ 22 ന്, കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ആളുകൾക്ക് നേരെ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു കൂട്ടം ഭീകരർ വെടിയുതിർക്കുകയും 26 പേർ കൊല്ലപ്പെടുകയും ചെയ്തു, അവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. ആക്രമണത്തെത്തുടർന്ന് കശ്മീരിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വൻതോതിലുള്ള പലായനത്തിന് കാരണമായി, പഹൽഗാം ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ക്രമേണ സംസ്ഥാനത്തേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ മുന്നറിയിപ്പുകൾ വന്നത്.

പഹൽഗാം കൂട്ടക്കൊലയിലെ കുറ്റവാളികൾക്കായി തിരച്ചിൽ നടത്തുന്നതിനിടയിൽ, സുരക്ഷാ ഏജൻസികൾ സംസ്ഥാനത്തുടനീളം വിപുലമായ ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിസിച്ചിരുന്നു. റെയ്ഡുകൾ നടത്തി നൂറുകണക്കിന് പ്രതികളെയും തീവ്രവാദ അനുഭാവികളെയും അറസ്റ്റ് ചെയ്തു, ഇതിൽ ഒരു പ്രാദേശിക തീവ്രവാദിയും ഉൾപ്പെടുന്നു. നടപടികൾ ശക്തമാകുന്നതിനനുസരിച്ച് താഴ്‌വരയിലെ സജീവ തീവ്രവാദികളുടെ നിരവധി വീടുകൾ അധികൃതർ നശിപ്പിച്ചു.

അതേസമയം, പഹൽഗാം ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) സ്ഥലത്തുതന്നെ അന്വേഷണം ആരംഭിക്കുകയും സിപ്‌ലൈൻ സൗകര്യവുമായി ബന്ധപ്പെട്ടവർ ഉൾപ്പെടെ സ്ഥലത്ത് ഉണ്ടായിരുന്ന പ്രാദേശിക തൊഴിലാളികളെയും, തീവ്രവാദികളുടെ ചിത്രങ്ങൾ പകർത്തിയ ഗുജറാത്തി ടൂറിസ്റ്റ് ഋഷി ഭട്ടിനെപ്പോലെയുള്ളവരെയും ഏജൻസി ചോദ്യം ചെയ്യുന്നുണ്ട്.

“തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും”: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത് എന്നും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി...

തലസ്ഥാനത്ത് താമര; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. എക്സിൽ കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ് പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ്സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ...

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം; കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം: ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബി...

തിരുവനന്തപുരത്ത് ചരിത്രം, ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി, എൽ ഡി എഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ വിജയിച്ചു. എൽ ഡി...

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്

നിർണ്ണായകമായ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്. എൻഡിഎയുടെ മുന്നേറ്റവും പ്രകടമായി. ഇക്കുറി അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. 30 വർഷത്തെ പഞ്ചായത്തീ രാജ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായായിരിക്കും...

ശബരിമലയിൽ ഭക്തർക്ക് ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം, 9 പേർക്ക് പരുക്ക്

ശബരിമല: ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ മാലിന്യവുമായി പോയ ട്രാക്ടർ ഭക്തർക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ‌ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്....

വിവാദങ്ങളെ കാറ്റിൽപ്പറത്തി മുൻ ഡിജിപി ശ്രീലേഖ, ശാസ്തമം​ഗലത്ത് മിന്നും ജയം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ആര്‍ ശ്രീലേഖക്ക് ജയം. ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. ശ്രീലേഖ 1774 വോട്ട്...

ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കാണാൻ അവസരമൊരുക്കിയില്ല, അക്രമം അഴിച്ചുവിട്ട് ആരാധകർ

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഒരുനോക്ക് കാണാൻ കഴിയാത്തതിനെ തുടർന്ന് അക്രമം അഴിച്ചുവിട്ട് ആരാധകർ. ‘ഗോട്ട് ടൂർ ഇന്ത്യ’യുടെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയിലാണ് സംഘർഷം അരങ്ങേറിയത്. അതേസമയം സംഭവത്തില്‍ ഇവന്റിന്റെ...