സിക്കിമിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുവഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, സിക്കിമിലെ യുക്സോമിന് വടക്ക് പടിഞ്ഞാറ് പുലർച്ചെ 4.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്
ഞായറാഴ്ച ഉച്ചയ്ക്ക് അസമിലെ നാഗോണിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി ഒരു ദിവസത്തിന് ശേഷമാണ് സിക്കിമിലും ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. കാര്യമായ നാശ നഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല