22 സ്മാർട്ട് സിറ്റികൾ മാർച്ചിൽ സജ്ജമാവും

കേന്ദ്ര സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്‌മാർട്ട് സിറ്റി മിഷന് കീഴിലുള്ള ആദ്യഘട്ട പദ്ധതികൾ അടുത്ത മാസത്തോടെ പൂർത്തിയാക്കും. നരേന്ദ്ര മോദി സർക്കാർ 2015 ജൂൺ 25നാണ് സ്‌മാർട്ട് സിറ്റി മിഷൻ ആരംഭിച്ചത്. പൗരന്മാർക്ക് മാന്യമായ ജീവിത നിലവാരവും, ശുദ്ധവും സുസ്ഥിരവുമായ അന്തരീക്ഷവും നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഭോപ്പാൽ, ഇൻഡോർ, ആഗ്ര, വാരണാസി, ഭുവനേശ്വർ, ചെന്നൈ, കോയമ്പത്തൂർ, ഈറോഡ്, റാഞ്ചി, സേലം, സൂറത്ത്, ഉദയ്‌പൂർ, വിശാഖപട്ടണം, അഹമ്മദാബാദ്, കാക്കിനാഡ, പുണെ, വെല്ലൂർ, പിംപ്രി-ചിഞ്ച്‌വാഡ്, മധുരൈ, അമരാവതി, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ എന്നിവയാണ് മാർച്ചിൽ പണി പൂർത്തീകരിക്കുന്ന 22 സ്‌മാർട്ട് സിറ്റികൾ.

ദൗത്യത്തിന് കീഴിൽ തിരഞ്ഞെടുത്ത ബാക്കിയുള്ള 78 നഗരങ്ങളിൽ, നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. പ്രധാന അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ നഗരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിത നിലവാരവും വൃത്തിയുള്ളതും, സുസ്ഥിരവുമായ അന്തരീക്ഷവും നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് സ്‍മാർട്ട് സിറ്റി മിഷൻ പദ്ധതി. 2016 ജനുവരി മുതൽ 2018 ജൂൺ വരെ നാല് ഘട്ടങ്ങളിലായി 100 നഗരങ്ങളെ പുനർവികസനത്തിനായി തിരഞ്ഞെടുത്തിരുന്നു.

ഈ വർഷം ജനുവരി 27 വരെ 1,81,322 കോടി രൂപയുടെ 7804 പദ്ധതികൾക്കായി 100 സ്‌മാർട്ട് സിറ്റികളിൽ ഉത്തരവ് നൽകിയിട്ടുണ്ട്. പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, കേന്ദ്ര സർക്കാർ അഞ്ച് വർഷത്തിനുള്ളിൽ 48,000 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകും.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...