സിക്കിമിൽ ഉണ്ടായ ആർമി ട്രക്ക് വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും

സിക്കിമിൽ കരസേനയുടെ ട്രക്ക് മറിഞ്ഞ് മൂന്ന് ഓഫീസർമാർ അടക്കം 16 പേർ മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന് തിരിച്ചറിഞ്ഞു. പാലക്കാട് ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ മകനാണ് വൈശാഖ്. നാല് വർഷമായി ഇന്ത്യന്‍ സേനയിൽ പ്രവര്‍ത്തിക്കുകയായിരുന്നു വൈശാഖ്. ഒക്ടോബറിലാണ് ഒരു മാസത്തെ ലീവ് കഴിഞ്ഞ് വൈശാഖ് മടങ്ങിയത്. 221 റജിമെന്‍റില്‍ നായക് ആയിരുന്നു വൈശാഖ്. സംഭവത്തിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അതീവ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിലേക്ക് ഹെലികോപ്ടറിൽ മാറ്റിയ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ദുഖം രേഖപ്പെടുത്തി. മരിച്ച ധീര സൈനികരുടെ സേവനത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും മന്ത്രി കുറിച്ചു.

ഇന്ന്‌ രാവിലെ ഉത്തര സിക്കിമിലെ ചാറ്റെനിൽനിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. രാവിലെ എട്ടുമണിക്കായിരുന്നു സംഭവം. സേമ മേഖലയിലെ മലമുകളില് വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

ഉമാ തോമസിന്റെ അപകടം; സുരക്ഷാ വീഴ്ചയിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്

ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ കല്ലൂർ സ്റ്റേഡിയം അപകടത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ സംഘാടകർക്കെതിരെയാണ് പോലീസ് കേസെടത്തിട്ടുള്ളത്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്...

പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു

മുൻ എംഎൽഎ രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. 25 വർഷം എംഎൽഎ ആയിരുന്ന അദ്ദേഹം നിലവിൽ സിപിഎം...

മെൽബൺ ടെസ്റ്റിൽ ഇന്ത്യയുടെ ചെറുത്തുനിൽപ്പ് തകർത്ത് ഓസ്ട്രേലിയക്ക് വിജയം

ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ടെസ്റ്റ് മത്സരങ്ങളിലൊന്നായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്ക്ക് തോൽവി. അഞ്ച് ദിവസത്തെ മത്സരം ഓസ്‌ട്രേലിയയുടെ വിജയത്തിൽ അവസാനിച്ചു....

ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും, ശ്വാസകോശത്തിലെ ചതവ് കൂടി

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയ്ക്ക് വെന്‍റിലേറ്റർ സഹായം തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും...

മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

മുൻ അമേരിക്കൻ പ്രസിഡന്റും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100-ാം വയസ്സിൽ ജോർജിയയിലെ വസതിയിലായിരുന്നു അന്ത്യം. 1977 മുതൽ 1981 വരെ 39-മത് യുഎസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ജിമ്മി...

38 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം റഷ്യയുടെ വെടിയേറ്റതിനെ തുടർന്ന്: അസർബൈജാൻ പ്രസിഡണ്ട്

കസാക്കിസ്ഥാനിൽ ഈയാഴ്ച തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയിൽ നിന്ന് വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് പറഞ്ഞു. വിമാന അപകടത്തിൻ്റെ കാരണം മറച്ചുവെക്കാൻ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 22കാരന് ദാരുണാന്ത്യം

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം....

ഉമാ തോമസ് എം എൽ എ 20 അടിയോളം ഉയരത്തിൽ നിന്ന് വീണു, ഗുരുതര പരിക്ക്

ഉമാ തോമസ് എംഎൽഎ20 അടിയോളം ഉയരത്തിൽ നിന്ന് വീണു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ഒന്നാം നിലയിൽ നിന്ന് താഴെ വീണതിനെ തുടർന്നാണ് ഗുരുതര പരിക്കേറ്റത്. ഗിന്നസ് റെക്കോർഡ്...