ബി.ജെ.പിയിക്കെതിരെ രൂക്ഷവിമർശനവുമായി അടുത്തിടെ പാർട്ടി വിട്ട നേതാവ് സന്ദീപ് വാര്യർ. “പാൽ സൊസെെറ്റിയിലും, മുനിസിപ്പാലിറ്റിയിലും നിയമസഭയിലും ലോകസഭയിലും തിരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാറും അല്ലെങ്കിൽ ഭാര്യയും മാത്രമാണ് സ്ഥാനാർത്ഥി” സന്ദീപ് വാര്യർ വിമർശിച്ചു. കെ.സുരേന്ദ്രൻ രാജി വെക്കാതെ, സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ രക്ഷപ്പെടാൻ പോകുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവരുടെ സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് വിമർശിച്ചു.