റെഡ്മി നോട്ട് 12 5ജി സീരീസ് ഇന്ത്യയിൽ ജനുവരി അഞ്ചിന് അവതരിപ്പിക്കും. ട്വിറ്റർ പേജിലൂടെ റെഡ്മി ഇന്ത്യയാണ് ഇക്കാര്യം പ്രഖ്യാപനം നടത്തിയത്. ചൈനയിൽ ഇറങ്ങിയ ഫോണിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ ഇന്ത്യൻ മോഡലിൽ പ്രതീക്ഷിക്കാം. റെഡ്മി നോട്ട് 12 പ്രോ 5ജി മോഡൽ സ്മാർട്ട് ഫോണിൽ 50 മെഗാ പിക്സൽ സോണി ഐ എം എക്സ് 776 പ്രൈമറി ക്യാമറ സെൻസർ ഉണ്ട്. റെഡ്മി നോട്ട് പ്രോ 5ജി ഫോണിൽ എടുത്ത സാമ്പിൾ ഷോട്ടുകൾ കമ്പനി എക്സിക്യൂട്ടീവുകൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ‘ സൂപ്പർ നോട്ട് ‘ എന്ന വിശേഷണമാണ് ഇതിന് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ സീരീസിൽ വാനില റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ+5ജി മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. സ്നാപ് ഡ്രാഗൺ പ്രോസസറും അമോലെഡ് ഡിസ്പ്ലേയുമായാകും ഫോൺ എത്തുക. ഇന്ത്യയിൽ എത്തുന്ന നോട്ട് 12 5ജി യിൽ ചൈനയിൽ ഇറങ്ങിയ മോഡലിന് സമാനമായ 48 മെഗാ പിക്സൽ ക്യാമറ ആണെന്നാണ് വിവരങ്ങൾ. 33wന്റെ ഫാസ്റ്റ് ചാർജിങ് പ്രതീക്ഷിക്കാം. 5000mAh ബാറ്ററിയാകും ഫോണിൽ എന്നും റിപ്പോർട്ടുകൾ ഉണ്ട്. വിലയെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും 15,000 റേഞ്ചിൽ ലഭിക്കുന്ന ഒരു 5 ജി സ്മാർട്ട് ഫോൺ ആകും ഇത് എന്നാണ് കണക്കാക്കുന്നത്.