ചന്ദ്രയാൻ 3 വിക്ഷേപണത്തിന്റെ തീയതിയും സമയവും ഇസ്റോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍-3യുടെ വിക്ഷേപണം. ചന്ദ്രയാന്‍ -3 വിക്ഷേപണ വാഹനമായ എല്‍വിഎം3യുമായി വിജയകരമായി സംയോജിപ്പിച്ചെന്ന് ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓർഗനൈസേഷൻ (ഐഎസ്ആര്‍ഒ) അറിയിച്ചു. രാവിലെ എൽവിഎം 3 എം4 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്കു മാറ്റി
ചന്ദ്രനിലേക്ക് ബഹിരാകാശപേടകം ഇറക്കാനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമാണ് ചാന്ദ്രയാന്‍-3. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ചന്ദ്രയാന്‍-3 എല്‍വിഎം3യുമായി സംയോജിപ്പിച്ചതായി ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു. ജൂലായ് 12-നും 19നും ഇടയില്‍ ചന്ദ്രയാന്‍-3യുടെ വിക്ഷേപണം നടത്തുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്.
ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിക്ഷേപണം ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനിൽ ലാൻഡർ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു.