സിഡ്നി: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിൽ അനായാസ ജയത്തോടെ പാകിസ്താൻ ഫൈനലിൽ എത്തി. ആദ്യ സെമിഫൈനൽ മത്സരത്തിൽ 7 വിക്കറ്റിനാണ് പാക്കിസ്ഥാൻ ന്യൂസീലൻഡിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 19.1 ഓവറിൽ ലക്ഷ്യം കണ്ടു. നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ വിജയിക്കുന്നവർ ഫൈനലിൽ പാകിസ്ഥാനെതിരെ മത്സരിക്കും. ഇന്ത്യ ജയിച്ചാൽ വീണ്ടും ആവേശകരമായ ഇന്ത്യ–പാക്ക് ഫൈനലിന് കളമൊരുങ്ങും.