ആളും ആരവങ്ങളുമായി നിറഞ്ഞു കവിയേണ്ട ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒഴിഞ്ഞുകിടന്നത് കായിക മന്ത്രിയുടെ നാവു പിഴയോ?

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്നലെ നടന്ന ഇന്ത്യ ശ്രീലങ്ക ഏകദിനം നടന്ന സ്റ്റേഡിയം ഏറിയ പങ്കും ഒഴിഞ്ഞു കിടന്നത് കായിക മന്ത്രി വി.അബ്ദുൾ റഹ്മാന്റെ നാവുപിഴയിലേക്കും വിരൽ ചൂണ്ടുന്നു. സ്റ്റേഡിയത്തിൽ കാണികൾ കുറഞ്ഞതുമായി ബന്ധപ്പെട്ട് കായികമന്ത്രി വി അബ്ദുറഹ്മാന് എതിരെ വ്യാപക വിമർശനമാണ് ഉയർന്നുവരുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ ഉൾപ്പെടെ അബ്ദുൽ റഹ്മാൻ എതിരെ രംഗത്തെത്തി. 38,000 സീറ്റുകൾ ഉള്ള കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോംപ്ലിമെന്ററി സീറ്റുകൾ അടക്കം ആകെ കളി കണ്ടത് 16210 പേരാണ്. വെറും 6201 ടിക്കറ്റുകൾ മാത്രമാണ് വിറ്റ് പോയത്. ടിക്കറ്റ് നിരക്കിൽ ഉണ്ടായ വർധനവ് ഒരു കാരണമായെങ്കിലും കാണികളുടെ കുറവ് ഭാവിയിൽ സംസ്ഥാനത്ത് കളികൾ ലഭിക്കുന്നതിന് തടസ്സമായേക്കും എന്നതാണ് പ്രധാനആശങ്ക.

‘പട്ടിണി കിടക്കുന്നവർ കളി കാണേണ്ട ‘എന്ന കായിക മന്ത്രിയുടെ പരാമർശം വരുത്തിവെച്ച വിന ഇന്നലെ കണ്ടു എന്നാണ് വിഷയവുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചത്. ഒഴിഞ്ഞ ഗാലറി പരിതാപകരമായ അവസ്ഥയാണെന്നും പ്രധാനപ്പെട്ട കളികൾ നേരിൽ കാണാനിരിക്കുന്നവർക്ക് ഇത് തിരിച്ചടിയാകുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പരാമർശക്കാർ പലതും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

മന്ത്രിയുടേത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരമാണെന്നും പട്ടിണിപ്പാവങ്ങളെ അപമാനിച്ചയാൾ മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും മന്ത്രി പരാമർശം പിൻവലിച്ചു മാപ്പ് പറയണം എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്.

ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നുമുണ്ടെന്നും മന്ത്രി വിവരക്കേട് പറഞ്ഞതിന്റെ പേരിൽ ചിലർ സ്റ്റേഡിയം ബഹിഷ്കരിച്ചതായിരുന്നു എന്നായിരുന്നു ശശി തരൂർ എം പിയുടെ പ്രതികരണം. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്കരിക്കേണ്ടത് എന്നും തരൂർ കൂട്ടിച്ചേർത്തു. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥയുണ്ടാക്കി എന്നും തരൂർ കുറ്റപ്പെടുത്തി.

ഇന്നലെ നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിൽ കാണികൾ കുറഞ്ഞത് വ്യാപകമായ വിവാദങ്ങളിലേക്ക് എത്തിയെങ്കിലും അതൊരു പ്രധാന ചർച്ചയായത് യുവരാജ് സിംഗിന്റെ ട്വീറ്റ് വന്നതോടെയാണെന്നാണ് റിപ്പോർട്ടുകൾ. ‘ ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ’ എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത് . മുമ്പ് നടന്ന മത്സരങ്ങൾ എല്ലാം ഹൗസ് ഫുൾ ആയിരിക്കെ അവധി ദിവസമായ ഇന്നലെ നടന്ന കളിയിൽ സ്റ്റേഡിയത്തിന്റെ ഏറിയ പങ്കും ഒഴിഞ്ഞു കിടന്നത് മൊത്തത്തിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....