ശബരിമലയിൽ തീർത്ഥാടകരെ തള്ളാൻ ആരാണ് അനുവാദം നൽകിയത് എന്ന് കോടതി, വാച്ചറോട് വിശദീകരണം തേടി ദേവസ്വം പ്രസിഡന്റ്‌

ശബരിമലയിൽ മകരവിളക്ക് ദിവസം ദീപാരാധന കഴിഞ്ഞ് തൊഴാൻ എത്തിയ ഭക്തരെ വാച്ചർ തള്ളിമാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തീർത്ഥാടകരെ തള്ളാൻ ആരാണ് അദ്ദേഹത്തിന് അനുവാദം നൽകിയതെന്ന് കോടതി ചോദിച്ചു. എങ്ങനെ ഇയാൾ ഭക്തരുടെ ദേഹത്ത് തൊടുമെന്നും കോടതി ചോദിച്ചു. ഭക്തർ മണിക്കൂറുകൾ ക്യൂ നിന്നാണ് ദർശനത്തിന് എത്തിയത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി സംഭവത്തിന്റെ വീഡിയോ കോടതി പരിശോധിക്കുകയാണ്. ദേവസ്വം വാച്ചറെ കേസിൽ കക്ഷിയാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ബോധപൂർവ്വം ചെയ്ത സംഭവമല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ എങ്ങനെ ഈ പ്രവർത്തിയെ ന്യായീകരിക്കാൻ ആകുമെന്ന് സർക്കാറിനോട് കോടതി ചോദിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, പി ജി അജിത്ത് കുമാർ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം തീർത്ഥാടകരെ തള്ളിയ ദേവസ്വം വാച്ചർ അരുൺ കുമാറിനോട് ബോർഡ്‌ വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ്‌ കെ അനന്തഗോപൻ പറഞ്ഞു. ജീവനക്കാരൻ ബലം പ്രയോഗിച്ച് തള്ളി എന്ന് ഒരു തീർത്ഥാടകനും പരാതി നൽകിയിട്ടില്ല, കോടതിയുടെ തീരുമാനം അനുസരിച്ചു ബോർഡ്‌ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീർത്ഥാടകരെ വാച്ചർ അരുൺ കുമാർ തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രം​ഗത്തെത്തിയതിന് പിന്നാലെയാണ് ദേവസ്വം പ്രസിഡന്റ് വിശദീകരണം തേടിയത്.

തിരുവിതാംകൂർ ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പിലെ ജീവനക്കാരനാണ് ഭക്തരെ തള്ളിമാറ്റിയ വാച്ചർ
അരുൺ കുമാർ. ദേവസ്വം ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് കോൺഫെഡറേഷൻ സിഐടിയു സംസ്ഥാന നേതാവ് കൂടിയായ അരുൺ കുമാർ സ്പെഷ്യൽ ഡ്യൂട്ടിക്കാണ് ശബരിമലയിൽ എത്തിയത്.

പോക്‌സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ

തിരുവനന്തപുരം: പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടർന്ന് പോക്സോ കേസ് ചുമത്തിയതിൽ പ്രതികരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. മുപ്പത്തിമൂന്നര വർഷം പോലീസ് ഉദ്യോഗസ്ഥയായിരുന്ന താൻ എന്നും ഇരകൾക്കൊപ്പമാണെന്നും തനിക്കെതിരെയുള്ള...

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖച്ചന്ദ്ര സിങ് അന്തരിച്ചു. ലിവര്‍ കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം റിങ്കു സിങ് പിതാവിനെ നാട്ടിൽ എത്തി സന്ദർശിച്ചിരുന്നു. നിലവിൽ ലോകകപ്പിനുള്ള ഇന്ത്യൻ...

ഡൽഹി മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിനേയും മനീഷ് സിസോദിയയേയും കുറ്റവിമുക്തരാക്കി കോടതി

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വൻ നിയമവിജയം. കേസിൽ ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി...

ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

കണ്ണൂർ: കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ...

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ പനീർശെൽവം ഡിഎംകെയിൽ

തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ പനീർസെൽവം ദ്രാവിഡ മുന്നേറ്റ കഴകത്തിൽ ചേർന്നു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ അദ്ദേഹം ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തി...

അഫ്ഗാൻ നഗരങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു; 55 പാക് സൈനികരെ വധിച്ചെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം പൂർണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, അതിർത്തി കടന്നെത്തിയ ഒരു പാക് യുദ്ധവിമാനത്തെ അഫ്ഗാൻ സൈന്യം വെടിവെച്ചിട്ടതായി...

അഫ്ഗാനിസ്ഥാനുമായുള്ള സംഘർഷത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ

അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ, രാജ്യത്തെ സുരക്ഷാ പ്രതിസന്ധിക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖാജ ആസിഫ്. യാതൊരു തെളിവുകളുമില്ലാതെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേർന്ന് പാകിസ്ഥാനെതിരെ 'പ്രോക്സി വാർ' (നിഴൽ...

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ആനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ പത്താം ബ്ലോക്കിലെ അനീഷ് (40) മരിച്ചു. വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അനീഷിനെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിന്...