മലയാളി താരം വിഘ്നേഷ് പുത്തൂരിനെ പ്രശംസിച്ച് എം എസ് ധോണി

ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന മുംബൈ-ചെന്നൈ പോരാട്ടത്തിൽ മിന്നുംപ്രകടനം കാഴ്ചവെച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ പ്രശംസിച്ച് എം. എസ് ധോണി. രോഹിത് ശര്‍മ്മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലേയര്‍ ആയി കളിക്കാനെത്തിയ വിഘ്‌നേഷ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ റിതുരാജ് ഗെയ്ക്‌വാദിനെയും ശിവം ദുബെയേയും ദീപക് ഹൂഡയേയും വീഴ്ത്തി മലയാളികളുടെ അഭിമാനമായി മാറി. കേരളത്തിനായി സീനിയർ തലത്തിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത വിഘ്‌നേഷ് പുത്തൂരിന്, ചെന്നൈയിൽ നടന്ന മുംബൈയുടെ ഐ‌പി‌എൽ 2025 ഓപ്പണറിൽ ഇത് ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമായിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിനായി തൻ്റെ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇരുപത്തിനാലുകാരനായ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് എംഎസ് ധോണിയുമായി സംവദിക്കാനും അവസരം ലഭിച്ചു. മുംബൈയും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള പതിവ് ഹസ്തദാനത്തിന് ശേഷം ബൗണ്ടറി റോപ്പിന് സമീപം നിൽക്കുകയായിരുന്ന എം.എസ്. ധോണി വിഘ്‌നേഷിൻ്റെ അടുത്തേക്ക് നടന്നു, കുറച്ച് നേരം സംസാരിക്കുകയും തുടർന്ന് ധോണി അദ്ദേഹത്തിൻ്റെ തോളിൽ തട്ടി പ്രോത്സാഹന വാക്കുകൾ നൽകി അഭിനന്ദിക്കുകയും ചെയ്തു.

മുംബൈ ഇന്ത്യൻസിന്റെ ക്യാപ്പ് ലഭിച്ച ഉടൻ തന്നെ വിഘ്‌നേഷ് പുത്തൂർ മികച്ച പ്രകടനം കാഴ്ചവച്ചു. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഇംപാക്റ്റ് പ്ലെയറായി എത്തിയ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ ചെപ്പോക്കിൽ തന്റെ മാജിക് പ്രകടനം കാഴ്ചവച്ചു. റുതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകൾ ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. സ്പിന്നിന് അനുകൂലമായ പിച്ചിൽ മുംബൈ ബാറ്റ്‌സ്മാൻമാർ 155 റൺസ് മാത്രമാണ് നേടിയെങ്കിലും വിഘ്‌നേഷ് പുഹ്തൂറിൻ്റെ ബോളിംഗ് മികവാണ് ടീമിന് കൂടുതൽ കരുത്തായത്. എന്നാൽ റാച്ചിൻ രവീന്ദ്ര ക്ഷമയോടെ 65 റൺസ് നേടി സി‌എസ്‌കെയെ ഫിനിഷിംഗ് ലൈൻ കടക്കാൻ സഹായിച്ചു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ഇല്ലാതെ മോശം പ്രകടനം കാഴ്ചവച്ച മുംബൈ ഇന്ത്യൻസ്, ശനിയാഴ്ച അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഓവർ റേറ്റ് ലംഘനത്തിന് ഒരു മത്സരത്തിൽ വിലക്ക് ലഭിച്ച ഹാർദിക് മത്സരത്തിനായി തിരിച്ചെത്തുമ്പോൾ, പരിക്കിനെത്തുടർന്ന് 2025 ഐപിഎല്ലിന്റെ ആദ്യ രണ്ട് ആഴ്ചകളെങ്കിലും ബുംറയ്ക്ക് കളിക്കാൻ കഴിയില്ല.

ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകനായ വിഘ്‌നേഷ് മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും പുതിയ സ്കൗട്ടിംഗ് രത്നമാണ്. കഴിഞ്ഞ വർഷം കേരളത്തിൽ ഒരു ടി20 ലീഗ് കളിക്കുമ്പോഴാണ് മലപ്പുറത്തുനിന്നുള്ള 24 കാരനെ കണ്ടെത്തിയത്. മുംബൈ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിയുകയും SA20-ൽ അവരുടെ നെറ്റ് ബൗളറാകാൻ അവസരം നൽകുകയും ചെയ്തു. MI കേപ് ടൗണിൽ, റാഷിദ് ഖാനെപ്പോലുള്ളവർക്കൊപ്പം പ്രവർത്തിക്കാൻ വിഘ്നേഷിന് അവസരം ലഭിച്ചു.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...