ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏകദിന ലോകകപ്പുകളിൽ പാക് ടീമിനെതിരെ ഇന്ത്യ എട്ടാം തവണയും വിജയിച്ചു. ഏഴ് വിക്കറ്റുകൾക്കാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് നടുവിൽ പാക് നിര കളി മറന്നപ്പോൾ നീലപ്പടയ്ക്ക് കാര്യങ്ങൾ എളുപ്പമായി. ഒറ്റയാൾ പോരാട്ടങ്ങൾക്ക് അപ്പുറം ടീമിന്റെ കൂട്ടായ പ്രകടനമാണ് ഇക്കുറി ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
രോഹിത് സ്വതസിദ്ധമായ ശൈലിയിൽ സ്ട്രോക്ക് പ്ലേയുമായി കൂസലില്ലാതെ ബാറ്റ് വീശിയും ശ്രേയസ് അയ്യർ ബാറ്റിങിന് ഇറങ്ങിയതോടെയും ഇന്ത്യൻ ഇന്നിംഗ്‌സ് വേഗത്തിലായി. ഒടുവിൽ 63 പന്തിൽ 86 റൺസെടുത്ത രോഹിത് പുറത്താവുമ്പോഴേക്കും ഇന്ത്യ ജയത്തോട് വളരെ അടുത്തിരുന്നു. ശ്രേയസ് അയ്യറും അർധ സെഞ്ചുറിയുമായി മികച്ച പിന്തുണ നൽകി.
ഏകദിന ലോകകപ്പുകളിൽ പാക് ടീമിനെതിരെ ഇന്ത്യയുടെ എട്ടാം വിജയമാണിത്. ലോകകപ്പുകളിൽ ഒരിക്കൽ പോലും ഇന്ത്യയെ തോൽപിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടുമില്ല.