ഇതിഹാസ താരം ഫ്രാങ്ക് റിബറി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു

ഫ്രഞ്ച്, ബയേണ്‍ മ്യൂണിക്ക് താരം 39-കാരനായ ഫ്രാങ്ക് റിബറി പരിക്കിനെ തുടർന്ന് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. നിലവിൽ സീരി എ ടീമായ സാലര്‍നിറ്റാനക്ക് വേണ്ടി കളിക്കുന്ന റിബറി കാല്‍മുട്ടിന് പരിക്കേറ്റതിന് പിന്നാലെ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് താരം ഇന്ന് അവസാനമിട്ടത്.

താരം വിരമിക്കല്‍ പ്രഖ്യാപിച്ച്സോഷ്യല്‍ മീഡിയയില്‍ കുറിച്ചു- ‘പന്ത് നിലച്ചു… എന്നാൽ, എന്റെ ഉള്ളിലെ വികാരങ്ങൾ അവസാനിക്കുന്നില്ല. ഈ മഹത്തായ സാഹസികതയ്ക്ക് എല്ലാവർക്കും നന്ദി….’

2006 മുതൽ 2014 വരെ ഫ്രാൻസ് ദേശീയ ടീമിലും റിബറി കളിച്ചിട്ടുണ്ട്. 2006ൽ ലോകകപ്പ് ഫൈനലിലെത്തിയ ഫ്രഞ്ച് ടീമിനൊപ്പവും റിബറിയുണ്ടായിരുന്നു. 2014ൽ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുകയായിരുന്നു. 2007 മുതലുള്ള 12 വർഷങ്ങൾ നീണ്ട ബയേൺ മ്യൂണിക്കിലെ കളിക്കാലമാണ് റിബറിയെ ലോകപ്രശസ്തനാക്കിയത്. ജർമൻ ക്ലബ്ബിനെ ഏവരും ഭയക്കുന്ന ടീമാക്കി മാറ്റിയതിൽ അറ്റാക്കിങ് മിഡ്ഫീൽഡറായ റിബറിയുടെ പങ്ക് ചെറുതല്ല. ബയേണി​നൊപ്പം താരം ചാമ്പ്യൻസ് ലീഗും ബുണ്ടസ് ലിഗയും നേടിയിരുന്നു. ജർമൻ കപ്പുകളും ജർമൻ സൂപ്പർ കപ്പുകളും യുവേഫ സൂപ്പർകപ്പും ക്ലബ് ലോകകപ്പ് കിരീടങ്ങളും റിബറി ബയേണിനൊപ്പം നേടിയിട്ടുണ്ട്. ഇക്കാലയളവിൽ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരവും ഫ്രഞ്ച് താരത്തെ തേടിയെത്തി. ബയേണിന് വേണ്ടി റിബറി 273 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. അതിൽ 86 ഗോളുകളും താരം അടിച്ചുകൂട്ടി.

ടി20 ലോകകപ്പ്; ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

2026-ലെ ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ...

വെനിസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണങ്ങളിൽ ഇന്ത്യ ഞായറാഴ്ച "അഗാധമായ ആശങ്ക" അറിയിച്ച് പത്രക്കുറിപ്പ് ഇറക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പിന്തുണ സർക്കാർ...

നിക്കോളാസ് മഡുറോ ന്യൂയോർക്ക് ജയിലിൽ; വെനിസ്വേല ഭരിക്കുമെന്ന് ട്രംപ്

കാരക്കാസിൽ യുഎസ് സൈന്യം പിടികൂടിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഞായറാഴ്ച ന്യൂയോർക്കിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ദക്ഷിണ അമേരിക്കൻ നേതാവിനെ പിടികൂടാനും രാജ്യത്തിന്റെയും അതിന്റെ വിശാലമായ എണ്ണ ശേഖരത്തിന്റെയും നിയന്ത്രണം സ്ഥാപിക്കാനും...

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് മരവിപ്പിച്ചു

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. സുപ്രിംകോടതിയുടെ വിധിപ്രകാരം ആണ് 2026 ജനുവരി ഒന്നിന് അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഈ...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ

ദുബായ്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഈ മാസം 16 മുതല്‍ 18 വരെ ദുബായില്‍ നടക്കും. ദുബായ് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ആഗോള സംഗമത്തിന്...

രുചി വൈവിധ്യങ്ങളുമായി കണ്ണന്‍ രവി ഗ്രൂപ്പിന്റെ പുതിയ ആഡംബര സംരംഭം, ഉദ്ഘാടകനായി കിംഗ് ഖാൻ

തെക്കേ ഇന്ത്യൻ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാൻ പുതിയ കേന്ദ്രം കൂടി ദുബൈയിൽ തുടങ്ങുന്നു. കണ്ണന്‍ രവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഗ്രാന്‍ഡ് എന്റര്‍ടൈന്‍മെന്റ് ഡെസ്റ്റിനേഷനുകളായ പാന്തര്‍ ക്ലബ്, എടികെ സ്‌ക്വയര്‍ റസ്റ്ററന്റ് എന്നിവ...

തൊണ്ടിമുതൽ തിരിമറിക്കേസ്, ആന്റണി രാജു കുറ്റക്കാരൻ

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടി...

മന്നത്ത് പത്മനാഭന്റെ ജീവിതം എല്ലാവർക്കും പ്രചോദനം, എൻഎസ്എസ് ആസ്ഥാനത്ത് വന്നത് ബഹുമാനസൂചകമായി: രാജീവ് ചന്ദ്രശേഖർ

ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭൻ എല്ലാവർക്കും പ്രചോദനമായ വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായാണ് താൻ എത്തിയതെന്നും മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്...