ഐപിഎല്‍ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം പ്രതിനിധികള്‍ ഐപിഎല്‍ ട്രോഫി ഇന്നലെ തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ട്രോഫി വെളുത്ത തുണികൊണ്ട് മൂടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏല്‍പ്പിച്ചശേഷം പ്രത്യേക പൂജകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന് മുൻപ് 2021-ലും ടീം മാനേജ്മെന്റ് ട്രോഫി ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവന്ന് പ്രാർത്ഥനകളും പ്രത്യേകപൂജകളും നടത്തിയിയിരുന്നു.