ചിരിക്കുന്ന ഓർമ്മകളിൽ കൽപ്പന, അരങ്ങൊഴിഞ്ഞുപോയിട്ട് ഏഴുവർഷം

മലയാള സിനിമയിൽ ഒരാളും മറക്കാൻ ഇടയില്ലാത്ത മുഖമാണ് കൽപ്പനയുടെത്. തന്റേതായ അഭിനയ സിദ്ധികൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഫലിതരാജ്ഞിയായി കിരീടം ചൂടുമ്പോഴും ഉള്ളിന്റെ ഉള്ളിൽ വേദനിച്ച ഒരു മികച്ച അഭിനേത്രിയായിരുന്നു കൽപ്പന. അഭിനയിച്ച ഓരോ സിനിമയിലും കയ്യൊപ്പ് പതിപ്പിച്ച് കൊണ്ടാണ് കൽപ്പന മുന്നോട്ടുപോയത്.

ബാലതാരമായിട്ടായിരുന്നു കൽപ്പനയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. അവിടെനിന്നും തമിഴകത്തേക്ക്. വളരെ ചുരുങ്ങിയ നാൾകൊണ്ട് തെന്നിന്ത്യൻ മനസ്സിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ കൽപ്പനയ്ക്കായി. തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കിനിടയിലും മലയാളത്തെ മറക്കാൻ കല്പനയ്ക്കായില്ല. കൺമുനയാൽ ചാലിച്ചെടുത്ത ഫലിതത്താൽ അനുവാചകരെ എപ്പോഴും പൊട്ടിച്ചിരിപ്പിച്ചിട്ടേ ഉള്ളൂ ആ കലാകാരി. അതുപോലെയൊന്ന് നോക്കാൻ അതുപോലെയൊന്ന് ചിരിക്കാൻ പകരം ഇന്ന് ആരുമില്ല. കൽപ്പനയ്ക്ക് പകരം കൽപ്പന മാത്രം.

സഹതാരമായിട്ടായിരുന്നു കല്പന മലയാളസിനിമാ ലോകത്തിലേക്ക് കടന്നതെങ്കിലും സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാളികളെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ കൽപ്പനയ്ക്കായി. തന്റെ മേഖല ഹാസ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ അതിൽതന്നെ ജീവിക്കാൻ കൽപ്പന തയ്യാറാവുകയായിരുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ അതിനപ്പുറത്തേക്കുള്ള തന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും ആരും കാണാതെ മനസ്സിന്റെ കോണിൽ ഒളിപ്പിച്ച് എല്ലാവർക്കും മുന്നിൽ ചിരിച്ചുനിന്ന് ആടിത്തകർത്തു തന്റെ വേഷങ്ങൾ എല്ലാം.. അതിൽ കൽപ്പന വിജയിച്ചു എന്ന് നിസ്സംശയം പറയാം, അതുകൊണ്ടാണല്ലോ ഹാസ്യരാജ്ഞി എന്ന പേര് കൽപ്പനയ്ക്ക് മാത്രമായി ലോകം നിസ്സംശയം ചാർത്തിക്കൊടുത്തത്. മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിച്ച് കയ്യടികൾ വാങ്ങിക്കൂട്ടുമ്പോഴും ഉള്ളിൽ കരഞ്ഞ കൽപ്പനയെ ആരെങ്കിലും അറിഞ്ഞിരുന്നോ? അറിയില്ല….ഒരു ഹാസ്യ നടിയായി ഒതുങ്ങിപ്പോയതിൽ വിഷമമുണ്ടോ എന്ന് ഒരിക്കൽ നടി മല്ലികാ സുകുമാരൻ കൽപ്പനയോട് ചോദിച്ചിരുന്നു. അതിനു മറുപടിയായി കൽപ്പന പറഞ്ഞ ഒരു കാര്യമുണ്ട്. ‘ വിഷമമുണ്ട്, സർക്കസിലെ കോമാളിയുടെ അവസ്ഥയാണ്’… എത്രപേർക്ക് മനസ്സിലായിട്ടുണ്ട് ആ കൽപ്പനയെ… പൊട്ടിച്ചിരിപ്പിച്ച് കയ്യടികൾ ഏറ്റുവാങ്ങിയ, ഇപ്രകാരം തുറന്നു പറഞ്ഞ കല്പനയെ. എന്നാൽ കൽപ്പന ആരോടും പരാതി പറഞ്ഞില്ല, വിധി എന്ന രണ്ട് അക്ഷരത്തിൽ കൽപ്പന തന്റെ ഉള്ളിലുള്ളതൊക്കെയും തളച്ചിട്ടു. കഴിവുള്ള നടിയാണ് കൽപ്പന എന്നാൽ ഹാസ്യകഥാപാത്രങ്ങൾ മാത്രമായിരുന്നു പിന്നീട് അങ്ങോട്ടും കല്പനയെ തേടിയെത്തിയത്. ഹാസ്യ കഥാപാത്രങ്ങൾ മാത്രം ചെയ്യുന്നത് കൊണ്ട് വിഷമം തോന്നുന്നില്ലേ എന്ന് പലരും കൽപ്പനയോട് ചോദിച്ചു. അതിനെയും പലപ്പോഴും കല്പന ഫലിതം കൊണ്ട് നേരിട്ടു. അന്ന് ചിരിക്കുമ്പോഴും കൺകോണിൽ ഊറി കൂടിയ ഒരു നീർമണി ആരും അത്ര ഗൗനിച്ചില്ല.

2015 ഓടെ അന്നുവരെ കണ്ടിരുന്ന കല്പനയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രവുമായാണ് കൽപ്പന നമ്മുടെ മുന്നിൽ എത്തിയത് ചാർലി എന്ന ചിത്രത്തിലൂടെ. ഹാസ്യറാണിയായ കൽപ്പനയെ ആയിരുന്നില്ല നമ്മൾ അവിടെ കണ്ടത്, അത്ഭുതത്തോടെ അതിലേറെ ആദരവോടെ നോക്കിയിരിക്കാൻ തോന്നുന്ന ഒരു കൽപ്പനയെയായിരുന്നു അവിടെ കണ്ടത്. പ്രതിഭ ആ വാക്കിന്റെ അർത്ഥം എന്തെന്ന് കലാ പ്രേമികൾ അറിഞ്ഞു, കൽപ്പന അത് തെളിയിച്ചു. അഭിനയിച്ചു തുടങ്ങിയ നാൾ മുതൽ സഹ നടിയായും ഹാസ്യ നടിയായും മാത്രം അറിയപ്പെട്ടിരുന്ന കൽപ്പന ഒരു ‘നടി’യായി മാറിയത് എല്ലാവരുടെയും കണ്ണിൽ നനവ്പടർത്തികൊണ്ടായിരുന്നു . മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചാർലി തന്നെയായിരുന്നു കൽപ്പനയുടെ ഒടുവിലത്തെ ചിത്രവും. തന്റെ ഉള്ളിൽ സൂക്ഷിച്ചുവച്ച അഭിനയത്തിന്റെ അടങ്ങാത്ത മോഹങ്ങളും തന്റെതായ സ്വത്വവും ആ ഒരൊറ്റ സിനിമയിലൂടെ മുന്നിൽ എത്തിച്ച് ആ അതുല്യപ്രതിഭ ഈ ലോകം വിട്ടു പോയി. അർപ്പിക്കാം ഒരു ആശ്രുകണം ആ അഭിനയ രാജ്ഞിയ്ക്കായി.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...