അയോദ്ധ്യ സരയൂതീരങ്ങളിൽ ദീപക്കാഴ്ചകളുടെ മഹോത്സവം, തെളിഞ്ഞത് 25 ലക്ഷം ദീപങ്ങൾ

ദീപപ്രഭയിൽ മഹോത്സവം തീർത്ത് അയോദ്ധ്യ ക്ഷേത്രനഗരി. ജന്മഗൃഹത്തിലേക്ക് രാംലല്ല തിരിച്ചെത്തിയതിന് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തിൽ 25 ലക്ഷത്തിലധികം ചിരാതുകൾ സരയൂ നദിക്കരയിൽ തെളിയിച്ചു. അയോദ്ധ്യ വർണ വെളിച്ചത്തിൽ നിറഞ്ഞാടി. 1,121 വേദാചാര്യന്മാർരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാസരയു ആരതിയും ദീപാവലി ആഘോഷത്തെ ഭക്തിസാന്ദ്രമാക്കി.

ഇതോടെ രണ്ട് റെക്കോർഡുകളാണ് അയോദ്ധ്യ സ്വന്തമാക്കിയത്. ഏറ്റവുമധികം ദീപങ്ങൾ (25 ലക്ഷം) തെളിയിച്ചതാണ് ആദ്യ റെക്കോർഡ്. മറ്റൊന്ന്, ഏറ്റവുമധികം വേദാചാര്യന്മാർ (1,121) ഒരേസമയം സരയൂ ആരതി നടത്തിയെന്നതാണ് രണ്ടാമത്തേത്. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷം ഇതോടെ ചരിത്രത്തിന്റെ ഭാഗമായി. ഇത്തവണ 55 ഘട്ടുകളിലായി 25 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് സ്വന്തം റെക്കോർഡ് തന്നെയായിരുന്നു അയോദ്ധ്യ തിരുത്തി കുറിച്ചത്. 30,000 വൊളന്റിയർമാരുടെ സേവനം ഇതിന് പിറകിലുണ്ടായിരുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചേർന്ന് ചെരാതുകൾ തെളിച്ച് ഉദ്ഘാടനം ചെയ്തു.
എട്ടാം തവണയാണ് അയോദ്ധ്യയിൽ ദീപാവലിക്ക് ദീപോത്സവം സംഘടിപ്പിക്കുന്നത്. അഭിമാന മുഹൂർത്തമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രം തുറന്നുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചു. രാമായണം വിഷയമാക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും, ലേസർ ഷോയും സംഘടിപ്പിച്ചു. നേപ്പാൾ, മ്യാൻമർ, തായ്ലൻഡ്, മലേഷ്യ, കംബോഡിയ, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും കലാപ്രകടനങ്ങൾ കാഴ്ചവച്ചു. പതിനാറ് സംസ്ഥാനങ്ങളിലെയും പത്തോളം വിദേശ രാജ്യങ്ങളിലെയും കലാകാരന്മാർ അണിനിരന്ന ശോഭായാത്രയോടെയായിരുന്നു ദീപോത്സവത്തിന് തുടക്കമായത്. ശ്രീരാമന്റെ ജീവിതം വിവരിക്കുന്ന പ്രത്യേക ലൈറ്റ് ഷോയും കലാപരിപാടികളും അരങ്ങേറിയിരുന്നു.

യുപിയിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 2017 മുതലാണ് അയോദ്ധ്യയിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായത്. 2022ൽ 15 ലക്ഷവും 2023ൽ 20 ലക്ഷം ദീപങ്ങളും തെളിയിച്ച് സരയുനദിക്കര ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. ആഘോഷങ്ങളിൽ സാന്നിധ്യമറിയിച്ച കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സരയു പൂജയിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തു. ഭാരതത്തിന്റെ സനാതന ധർമ്മത്തിന്റെ കേന്ദ്രമായി അയോദ്ധ്യ തിളങ്ങുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രത്തിന്റെ നിർമ്മാണത്തോടൊപ്പം അയോദ്ധ്യ നഗരവും ലോകോത്തര നിലവാരത്തിലേക്ക് മാറുകയാണെന്നും വിശ്വനാഥന്റെ മണ്ണായ കാശി അടക്കമുള്ള എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ ശ്രീരാമചന്ദ്രന് ക്ഷേത്രം നിർമ്മിച്ചതോടെ ഭാരതത്തിന്റെ ഭാഗ്യസൂര്യൻ വീണ്ടും ഉദിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പ്രതികരിച്ചു. യോഗ, ആയുർവേദം, സംസ്‌കാരം വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ഭാരതത്തിന്റെ കഴിവുകൾ ഇന്ന് ലോകം മുഴുവൻ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇറാൻ്റെ പരമോന്നത നേതാവ്

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും മറ്റ് മുതിർന്ന ഷിയാ പുരോഹിതന്മാർക്കും എതിരായ ഭീഷണികളെ അപലപിച്ചുകൊണ്ട് ഇറാനിയൻ ഗ്രാൻഡ് ആയത്തുള്ള മകരേം ഷിരാസി തിങ്കളാഴ്ച മതവിധി (ഫത്‌വ) പുറപ്പെടുവിച്ചു. ജെറുസലേം പോസ്റ്റിന്റെ...

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ; ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യത

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എല്ലാ നിബന്ധനകളും ഇരുപക്ഷവും അംഗീകരിച്ചതായി വൃത്തങ്ങൾ പറയുന്നു. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി ചീഫ് നെഗോഷ്യേറ്ററും...

രവാഡ ചന്ദ്രശേഖർ പുതിയ സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ്...

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്നും മെഡിക്കൽ ബോർഡ് ആരോഗ്യസ്ഥിതി വിലയിരുത്തും. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ വിഎ അരുൺ കുമാർ അറിയിസിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക്...

രാജ്യമെമ്പാടും മൺസൂൺ വ്യാപിച്ചു, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

ദില്ലി: രാജ്യമെമ്പാടും മൺസൂൺ വ്യാപിച്ചു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴ നാശം വിതയ്ക്കുന്നതുപോലെ പെയ്യുകയാണ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളില്‍...

ഗൾഫിൽ യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാൻ യുഎഇയിലെത്തി ‘വിജ്ഞാന കേരള’ സംഘം പ്രതിനിധികൾ

കേരള സർക്കാറിന്റെ വിജ്ഞാനകേരളം പദ്ധതിയിൽ നൈപുണ്യം നേടുന്ന യുവാക്കൾക്ക് ഗൾഫിൽ തൊഴിൽ ഉറപ്പാക്കാൻ 'വിജ്ഞാന കേരള' സംഘം പ്രതിനിധികൾ യു എ ഇയിലെത്തി. ഗൾഫ് മേഖലകളിലെ ജോലിക്ക് കേരളത്തിലെ ചെറുപ്പക്കാരെ യോഗ്യരാക്കുന്നതിനുള്ള നൈപുണ്യ...

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാർകോട്ട്-യമുനോത്രി റോഡിലെ ബാലിഗഡിൽ ഞായറാഴ്ച രാവിലെ ഉണ്ടായ പെട്ടെന്നുള്ള മേഘവിസ്ഫോടനത്തിൽ നിർമ്മാണത്തിലിരുന്ന ഒരു ഹോട്ടൽ സൈറ്റിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഒമ്പത് തൊഴിലാളികളെ കാണാതായതാണ് റിപ്പോർട്ട്. ഉത്തരകാശി ജില്ലാ...

ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും കാലവർഷം എത്തി; കാലാവസ്ഥാ വകുപ്പ്

ഞായറാഴ്ച, ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും മൺസൂൺ ഒമ്പത് ദിവസം മുമ്പേ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രഖ്യാപിച്ചു. ജൂൺ 29 വരെ, രാജസ്ഥാന്റെ ശേഷിക്കുന്ന ഭാഗങ്ങൾ, പശ്ചിമ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി...