സംവിധായകൻ രഞ്ജിത്ത് ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്

സംവിധായകൻ രഞ്ജിത്ത് ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. അവസരം നൽകാമെന്ന് പേരിൽ തന്നെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു. 2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാ​ഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നും രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് വെളിപ്പെടുത്തി. അന്ന് തന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടി വന്നിരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ മമ്മൂട്ടിയെ കാണാൻ ആണോ എന്ന് ചോദിച്ച് ഉള്ളിൽക്കൊണ്ടു പോയി. മമ്മൂട്ടി അഭിനയിക്കുന്നത് കണ്ടുകൊണ്ടിരിക്കുമ്പാൾ എന്താ മമ്മൂട്ടിയെ ഇഷ്ടം എന്ന് സംവിധായകൻ രഞ്ജിത്ത് ചോദിച്ചു. മമ്മൂട്ടിയെ മാത്രമല്ല സാറിനെ പോലെ ലെജന്റ് ആയ സംവിധായകരേയും ഇഷ്ടമാണ് എന്നും സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഉണ്ട് എന്നും പറഞ്ഞു. ഉടൻ ടിഷ്യൂ പേപ്പറിൽ നമ്പർ തരികയും വിളിക്കരുത് മെസേജ് അയച്ചാൽ മതിയെന്നും പറഞ്ഞു.

അന്ന് രാത്രി മെസേജ് അയച്ചു. എന്നാ ഫ്രീ ആവുക എന്ന് തിരിച്ച് രഞ്ജിത്ത് മറുപടി അയച്ചു. സാറ് പറഞ്ഞാൽ മതി എന്ന് പറഞ്ഞപ്പോൾ ബെം​ഗളൂരുവിൽ വരാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ഞാൻ ബെം​ഗളൂരുവിലെ ഹോട്ടലിൽ ചെന്ന് റിസപ്ഷനിൽ അദ്ദേഹത്തിന്റെ പേര് പറഞ്ഞ്, കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ രാത്രി 10 മണിക്ക് കാണാൻ പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം രഞ്ജിത്തിനോട് പറഞ്ഞപ്പോൾ പോവരുത് മുറിയിലേക്ക് വഴി പറഞ്ഞ് തരാം എന്ന് പറഞ്ഞു. എന്നിട്ട് ഹോട്ടലിൻ്റെ കോഫീ ഷോപ്പിനുള്ളിലൂടെ സൈഡിൽ ഉള്ള സ്റ്റെയർ കേസ് വഴി എക്സിറ്റ് ഡോർ വഴിയാണ് ഞാൻ കയറി കോറിഡോറിൽ എത്തിയത്.

പറഞ്ഞ റൂം നമ്പറിൽ ഞാൻ കയറിയപ്പോൾ അദ്ദേഹം ഉണ്ടായിരുന്നു. കുളിച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞു മദ്യം നൽകി. കൺമഷി തന്ന് കണ്ണിൽ എഴുതാൻ പറഞ്ഞു കണ്ണെഴുതിയപ്പോൾ കണ്ണ് വളരെ മനോഹരം എന്ന് പറഞ്ഞു. നഗ്നനായി കാണമണം എന്നാവശ്യപ്പെട്ടു. ശാരീരികമായി ചില കാര്യങ്ങൾ പറഞ്ഞു. സിനിമയിൽ വേഷം കിട്ടും എന്ന് കരുതി ഞാൻ അഡ്ജസ്റ്റ് ചെയ്തു. അദ്ദേഹം എന്നെ വളരെ മൃഗീയമായി ഉപയോഗിച്ചു. പല തവണ ഉപയോഗിച്ചു. മദ്യം കഴിച്ചതിനാൽ ഞാൻ അർധബോധാവസ്ഥയിൽ ആയിരുന്നു. ഒരു മലയാള സിനിമാ നടിക്ക് ഫോട്ടോ അയച്ച് ഇഷ്ടമായോ എന്ന് ചോദിച്ചു. എന്നോട് കൂടുതൽ അവസരം കിട്ടും എന്ന് പറഞ്ഞു പല തവണ ഉപയോഗിച്ചു. അവിടെ സംഭവിച്ച് കാര്യങ്ങൾ തുറന്ന് പറയാൻ സാധിക്കുന്നവയല്ല. പക്ഷേ എല്ലാം വിശദമായി തന്നെ ഞാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പറയുമെന്നും യുവാവ് മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...