എതിർക്കുന്നവരെ സംഘിയാക്കുന്നരീതിയാണ് നടക്കുന്നത് എന്ന് മഞ്ഞുമ്മല്‍ ബോയ്സ് വിമര്‍ശന വിവാദത്തില്‍ എഴുത്തുകാരൻ ജയമോഹൻ പറഞ്ഞു. കമ്യൂണിസ്റ്റുകാരനോ ഡിഎംകെയോ അല്ലാത്ത എല്ലാവരും ആ പാർട്ടികൾക്ക് സംഘിയാണെന്നും ജയമോഹൻ പറഞ്ഞു. താന്‍ കമ്മ്യൂണിസ്റ്റോ ഡിഎംകെക്കാരനോ അല്ല, അതുകൊണ്ടാണ് തന്നെ സംഘിയെന്ന് വിളിക്കുന്നതെന്ന്. പൊതുജനത്തെ നിരന്തരം സംഘിയുടെ കൂടാരത്തിലേക്ക് തള്ളിവിടുന്നതാണ് കാലങ്ങളായി ഇവരുടെ രാഷ്ട്രീയം. ഒപ്പം നിൽക്കുകയാണെങ്കിൽ തലച്ചോറ് ഊരിമാറ്റി അടിമയായി നിൽക്കണം എന്നതാണ് ഇവരുടെയൊക്കെ രീതി. അത് എനിക്ക് പറ്റില്ലെന്നും ജയമോഹന്‍ പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്സ് വിമര്‍ശന വിവാദത്തില്‍ ജയമോഹനെതിരെ സിനിമാ -രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് രംഗത്തുവന്നത്. ജയമോഹന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ വക്താവാണെന്ന് ആരോപിച്ച് സിപിഎം , ഡിഎംകെ നേതാക്കള്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയമോഹന്‍റെ പ്രതികരണം.
‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയെക്കുറിച്ച് ‘കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിൽ മലയാളികളെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ജയമോഹനെ എം.എ. ബേബി അടക്കമുള്ള ഇടതുനേതാക്കളും ഉണ്ണി ആറിനെപ്പോലുള്ള എഴുത്തുകാരും സംഘപരിവാറുകാരനെന്ന് വിളിച്ചിരുന്നു. ഇതിന് പ്രതികരണമായി സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്ത വീഡിയോയിലാണ് ജയമോഹൻ സിപിഎമ്മിനിയെും ഡിഎംകെയും വിമര്‍ശിച്ചത്.