കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്താൻ സുരേഷ് ഗോപി എത്തിയത്. ഐശ്വര്യത്തിനും സമാധാനത്തിനുമായി നടത്തുന്ന നവചണ്ഡികാ ഹോമത്തിൽ അദ്ദേഹം പങ്കെടുത്തു. പ്രധാനമന്ത്രി മോദിയുടെ പേരിൽ 10 ടൺ അരി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
“ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു,നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബാസ്മതി അരി നല്‍കുകയുണ്ടായെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും മൂകാംബികാ അമ്മക്ക് സമർപ്പിക്കാൻ സാധിച്ചുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. ” എന്ന് സുരേഷ് ഗോപി കുറിച്ചു.
അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുൽ സുപരിചിതനാണ്. ദുൽഖർ സൽമാൻ ചിത്രം ‘കിങ്ങ് ഓഫ് കൊത്ത’ യിൽ ഒരു പ്രധാന വേഷത്തിൽ ഗോകുലും എത്തിയിരുന്നു. ‘കുമ്മാട്ടികളി’ എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

