കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതി, 3 മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസ്

മാധ്യമപ്രവർത്തകർ വഴിതടഞ്ഞെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തു. കേന്ദ്രമന്ത്രിയുടെ വഴി തടഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ജോലി തടസ്സപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. BNS ആക്ട് പ്രകാരം തൃശ്ശൂർ ഈസ്റ്റ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. തൃശ്ശൂർ കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഈസ്റ്റ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ സുരേഷ് ​ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണർ നിർദേശം നൽകിയതിനുപിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ​ഗോപി പരാതി നൽകിയത്. രാമനിലയം ​ഗസ്റ്റ് ഹൗസിൽവെച്ച് മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മാധ്യമപ്രവർത്തകരെ സുരേഷ് ​ഗോപി തള്ളിമാറ്റിയ സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര പരാതി നൽകിയിരുന്നു. ഇതുപരി​ഗണിച്ചാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എസിപിക്ക് കമ്മിഷണർ നിർദേശം നൽകിയിരുന്നത്. എസിപി വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും.

അതേസമയം സുരേഷ് ​ഗോപിയുടെ സുരക്ഷ കൂട്ടാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സുരേഷ് ​ഗോപിയുടെ പരാതിയിൽ കേന്ദ്രം വിശദാംശങ്ങൾ തേടി. കേന്ദ്രമന്ത്രിക്കും സ്റ്റാഫുകൾക്കുംനേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ​ഗോപിയുടെ ഓഫീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രാമനിലയത്തിൽനിന്ന് പോകുമ്പോഴാണ് താരസംഘടന അമ്മയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം തേടി മാധ്യമ പ്രവർത്തകരെത്തിയത്. രാവിലെ അദ്ദേഹം പറഞ്ഞ പ്രതികരണങ്ങളിൽ ചിലത് ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് തള്ളിയിരുന്നു. മാധ്യമപ്രവർത്തകർ മൈക്കുമായി പിറകേയെത്തിയതിൽ കുപിതനായി മന്ത്രി മാധ്യമപ്രവർത്തകർക്ക് നേരേ നീങ്ങി. മാധ്യമ പ്രവർത്തകരെ തള്ളിമാറ്റി ആക്രോശിച്ചാണ് സുരേഷ് ഗോപി കാറിൽക്കയറി പോയത്. ‘‘എൻ്റെ വഴി എൻ്റെ അവകാശമാണ് പ്ലീസ്’’ എന്നും അദ്ദേഹം കൈചൂണ്ടി പറയുന്നുണ്ടായിരുന്നു. വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ ഉത്തരം പറയാൻ സൗകര്യമില്ലെന്ന് അറിയിച്ച് മടങ്ങുകയായിരുന്നു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...