യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും നാമനിർദ്ദേശപത്രിക സമർപ്പിച്ചു

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫീസിലാണ് നാമനിർദ്ദേശപത്രിക നൽകിയത്. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, യുഡിഎഫ് നേതാക്കളായ കെ. സി ജോസഫ്, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ് എന്നിവർക്കൊപ്പം എത്തിയാണ് നാമനിർദ്ദേശപത്രിക നൽകിയത്.

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷമാണ് ചാണ്ടി ഉമ്മൻ നിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും പള്ളിക്കത്തോട് എത്തിയിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയമല്ല രാഹുൽഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ചർച്ചയാവേണ്ടതെന്ന് ചാണ്ടി പറഞ്ഞു

ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി രാധാ മോഹൻ അഗർവാൾ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങി മുൻനിര നേതാക്കൾക്കൊപ്പം എത്തിയാണ് ലിജിൻ നാമനിർദേശ പത്രിക നൽകിയത്. ഉച്ചയ്ക്ക് 12.42 ഓടെ പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്‌ ഡെവലപ്പ്‌മെന്റ് ഓഫീസിലെത്തിയാണ് ലിജിന്‍ലാല്‍ പത്രിക സമര്‍പ്പിച്ചത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിന്‍ലാല്‍

സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമാണ് ഇന്ന്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി.തോമസ് കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...