ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ ക്രൂരമായി കൊലചെയ്തു. തീർത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. പെരിയകുടി സ്വദേശിയും ബന്ധുവുമായ സുരേഷ് ആണ് രമേശിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി.
പെരിയകുടിയിൽ രമേശിൻറെ അമ്മാവൻറെ പേരിലുള്ള വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് രമേശ് എത്തിയത്. ഇവിടെ വച്ച് ഇന്നലെ രാത്രി രമേശും സുരേഷും മദ്യപിച്ചിരുന്നു. ഇരുവരും തമ്മില്‍ സ്വത്ത് സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായതായും തുടർന്ന് പ്രകോപിതനായ സുരേഷ് കമ്പി വടികൊണ്ട് ബന്ധുവായ രമേശിനെ അടിച്ചു വീഴ്ത്തിയ ശേഷം വായിൽ കമ്പി കുത്തി കയറ്റി കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് റിപ്പോർട്ട് .
സംഭവത്തിന് ശേഷം പ്രതി സുരേഷ് ഒളിവില്‍ പോയി. കൊലപാതകത്തിന് കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും എത്തിയ ശേഷം ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.