കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കൊട്ടാരക്കര ആനക്കോട്ടൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടില്‍ അര്‍ച്ചന (33), ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്ത് ശിവ കൃഷ്ണന്‍(23) എന്നിവരാണ് മരിച്ചത്.

ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം. അര്‍ച്ചനയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തുമ്പോഴാണ് സോണിയുടെ മേല്‍ചുറ്റുമതില്‍ ഇടിഞ്ഞു വീണത്. കിണര്‍ ഇടിഞ്ഞതോടെ കരയ്ക്ക് നിന്ന ശിവയും കിണറ്റിലേക്ക് വീണു. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തത്. 50 മീറ്ററിലേറെ താഴ്ചയുള്ള കിണറായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും പറഞ്ഞത്. കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു.

സുഹൃത്തുക്കളായ ശിവകൃഷ്ണനും അര്‍ച്ചനയും മൂന്ന് വര്‍ഷത്തോളമായി അപകടം നടന്ന വീട്ടില്‍ ഒരുമിച്ചാണ് താമസം. അര്‍ച്ചനയുടെ മൂന്ന് മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്ഥിരമായി മദ്യപിച്ച് എത്താറുള്ള ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി നിരന്തരം തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. ഞായറാഴ്ച രാത്രിയിലും ഇത്തരത്തില്‍ തര്‍ക്കമുണ്ടായി. അര്‍ച്ചനയേയും കുട്ടികളേയും ശിവകൃഷ്ണന്‍ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് അര്‍ച്ചന വീട്ടുമുറ്റത്തെ കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. മുഖത്ത് പരിക്കേറ്റത് അര്‍ച്ചന ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ശിവകൃഷ്ണൻ അമ്മയെ ക്രൂരമായി മർദിച്ചതായി മക്കളും പൊലീസിന് മൊഴി നൽകി. ഇതിന് പിന്നാലെയാണ് അർച്ചനയുടെ ഫോണിൽ നിന്ന് വീഡിയോ കണ്ടെത്തിയത്. അര്‍ധരാത്രിയോടെ അര്‍ച്ചന കിണറ്റിലേക്ക് ചാടിയെന്നാണ് വിവരം.

നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും ഫയര്‍മാന്‍ സോണി കിണറ്റിലിറങ്ങി അര്‍ച്ചനയെ മുകളിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഇരുവരും മുകളിലെത്താറായപ്പോഴാണ് കിണറിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് രണ്ടുപേരും കിണറ്റിലേക്ക് വീഴുന്നത്. കിണറിന്റെ തൊട്ടടുത്ത് നിന്നിരുന്ന ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സോണിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ശിവകൃഷ്ണന്റേയും അര്‍ച്ചനയുടേയും മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.

യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരും

യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ പ്രദേശങ്ങളെ പ്രത്യേകിച്ച് ബാധിക്കുന്ന മഴയും മേഘ രൂപീകരണവും ദിവസം മുഴുവൻ തുടരുമെന്ന് സ്ഥിരീകരിക്കുന്ന ബുള്ളറ്റിൻ...

ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം, ചെന്നൈയിൽ ഏഴ് സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്

മധ്യപ്രദേശിലും രാജസ്ഥാനിലും നിരവധി കുട്ടികള്‍ ചുമമരുന്ന് കഴിച്ച് മരണപ്പെട്ട സംഭവത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോള്‍ഡ്‌റിഫ് നിര്‍മാതാക്കളുടെ വസതികള്‍ ഉൾപ്പെടെ ഏഴ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച റെയ്ഡ് നടത്തി. കോള്‍ഡ്‌റിഫ് കഫ്‌സിറപ്പ്...

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍ തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചുസംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ്...

ഗാസ സമാധാന കരാർ; ബന്ദികളുടെ കൈമാറ്റം തുടങ്ങി

ഗാസ സമാധാന കരാറിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടങ്ങി ഇസ്രയേലും ഹമാസും. ആദ്യ ഘട്ടമെന്ന നിലയിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രസന്റിന് വിട്ട് നൽകി. ആകെയുള്ള 20 ബന്ദികളെയും തിങ്കളാഴ്ച തന്നെ...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കൊല്ലം സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതിനിടെ രണ്ട് കുട്ടികൾക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസ്സുകാരനും കാസർകോട്...

കരൂർ ദുരന്തം, അന്വേഷണം സിബിഐക്ക് വിട്ടു, മേൽനോട്ട സമിതി രൂപീകരിച്ച് സുപ്രീംകോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിൽ ആയിരിക്കും അന്വേഷണം നടക്കുക. മുൻ ജഡ്ജി അജയ രസ്തോഗി...

കടുത്ത ജലക്ഷാമം, ഡൽഹിയിലെ 3 മാളുകൾ പ്രതിസന്ധിയിൽ

ദക്ഷിണ ഡൽഹിയിലെ ഏറ്റവും പ്രശസ്തവും പ്രമുഖവുമായ മൂന്ന് ഷോപ്പിംഗ് മാളുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. തലസ്ഥാനത്ത് ആദ്യമായി സെലിബ്രിറ്റികളെയും വിദേശ വിനോദസഞ്ചാരികളെയും ആഡംബര ഷോപ്പർമാരെയും ഒരുപോലെ ആകർഷിക്കുന്ന നഗരത്തിലെ മിക്ക ഷോപ്പിംഗ് ഹബ്ബുകളും കടുത്ത...

‘സെൻട്രൽ’ സ്റ്റാർട് അപ്പ് സംരംഭക വാരം ഒക്ടോബർ 12 മുതൽ

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്റർ ആസ്ഥാനമായ മുൻനിര ബിസിനസ് ഹബ്ബും, ജൈറ്റക്സ് പ്രദർശന സംഘാടകരായ എക്സ്പാൻഡ് നോർത്ത് സ്റ്റാറിന്റെ കമ്മ്യൂണിറ്റി പാർട്ണറുമായ 'സെൻട്രൽ' സ്റ്റാർട് അപ്പ് സംരംഭക വാരം പ്രഖ്യാപിച്ചു. ഈ...