അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന സുഖം പ്രാപിച്ചതായി വനം വകുപ്പ്. രണ്ടു ദിവസം മുമ്പാണ് ഗണപതിയെന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടുകൊമ്പനെ എരണ്ടക്കെട്ട് ലക്ഷണങ്ങളോടെ എണ്ണപ്പനത്തോട്ടത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാടു കയറിയ ആന ഇന്നലെ രാത്രി തിരിച്ച് റബ്ബര്‍, എണ്ണപ്പന തോട്ടത്തിൽ വീണ്ടുമെത്തി. തീറ്റയെടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടെന്ന് ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് സംഘം അറിയിച്ചു.