വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. എന്നാൽ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നതിൽ ഇപ്പോഴും വ്യക്തമായ മറുപടി നൽകിയിട്ടില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് കത്തിൽ പരാമർശമില്ല. ദുരന്തത്തെ നേരിടാനാവശ്യമായ ഫണ്ട് ഇതിനോടകം എസ്ഡിആർഎഫ് മുഖേന കൈമാറിയിട്ടുണ്ടെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ദുരന്തമുണ്ടായി അഞ്ചാം മാസം കേരളത്തിന്റെ പ്രധാന ആവശ്യം അംഗീകരിച്ചിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വയനാട് ഉരുൾപ്പൊട്ടൽ, അതിതീവ്ര ദുരന്തമായി കണക്കാക്കുന്നുവെന്നാണ് കത്തിലുള്ളത്. ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, സംസ്ഥാന റവന്യു സെക്രട്ടറിക്ക് കത്ത് കൈമാറി. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള അധിക ഫണ്ടുകൾ സംസ്ഥാനത്തിന് ലഭിക്കുന്നതിന് അവസരമൊരുങ്ങും. എംപി ഫണ്ടുകൾ ഉപയോഗിക്കാനാകും. എന്നാൽ പ്രത്യേക ധനസഹായ പാക്കേജിൽ കേന്ദ്രം പ്രതികരിച്ചിട്ടില്ല.

വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. നിലവില്‍ വഖഫായ സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തിന് മറുപടി...

മുനമ്പം വിഷയത്തിൽ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ ബിഷപ്പുമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. ഇടതു മുന്നണി പ്രതിനിധിയായ കെ.വി. തോമസ് വഴിയാണ് ചർച്ചക്കു വിളിച്ചത്. വ​ഖ​ഫ്​ നി​യ​മ ഭേ​ദ​ഗ​തി ബിൽ മു​ന​മ്പം പ്ര​ശ്ന​ത്തി​ന്​ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണെ​ന്ന്​ സ​മ​ര​ക്കാ​രെ...

ഉത്തർ പ്രദേശിൽ 58 ഏക്കർ വഖഫ് സ്വത്തുക്കൾ സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തു

ഉത്തർപ്രദേശ്: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള കേസുകൾ കോടതിയിൽ നിലനിൽക്കുകയാണ്. ഇത് നിലനിൽക്കേ, ഉത്തർ പ്രദേശിലെ കൗശാമ്പി ജില്ലയിൽ 58 ഏക്കർ വഖഫ് സ്വത്തുക്കൾ ഏറ്റെടുത്ത് സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തു. വഖഫ് ബോർഡിന്...

സ്വർണ്ണവില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്. 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത്....

വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വന്നുപോകാവുന്ന വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തു​​​റ​​​മു​​​ഖം അധികൃതര്‍ക്ക് ലഭിച്ചു....

ഇന്ന് പെസഹവ്യാഴം, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷയും

യേശു ക്രിസ്തുവിന്റെ അന്ത്യാത്താഴ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കിയാണ് പെസഹ ആചരണം. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും...

ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും; വിൻസിയുടെ പരാതിയിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം അനുവദിക്കില്ല എന്നും പ്രൊഡ്യൂസഴസ് അസോസിയേഷൻ...

ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ. ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടലിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനയുണ്ടായത്. കലൂരിലുള്ള പിജിഎസ് വേദാന്ത...