നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ആറ് വർഷമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണം എന്നായിരുന്നു പൾസർ സുനിയുടെ ആവശ്യം. വിചാരണ ഉടൻ പൂർത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.