ലോക ബാങ്ക് സഹായമായി നൽകിയ 140 കോടി രൂപ വകമാറ്റി സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. കാർഷിക മേഖലയിലെ നവീകരണത്തായുള്ള കേര പദ്ധതിക്കുള്ള പണമാണ് വകമാറ്റിയത്. ലോകബാങ്ക് സംഘം പരിശോധനക്കായി കേരളത്തിലേക്ക് എത്തും. മെയ് 5 ന് സംഘം കേരളത്തിലെത്തി ചീഫ് സെക്രട്ടറിയെ കാണും. കേര പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയം പണം കൈമാറിയത് മാർച്ച് 17 നാണ് 139.66 കോടിയാണ്. ട്രഷറിയിലെത്തി ഒരാഴ്ചക്കകം പദ്ധതി അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന് വ്യവസ്ഥ. 5 ആഴ്ച കഴിഞ്ഞിട്ടും പണം നൽകിയില്ല.