പാറശാല ഷാരോണ്‍ വധക്കേസിൽ കുറ്റപത്രം ഇന്ന്, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം. കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ , ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. ഷാരോണിനെ വിളിച്ചു വരുത്തിയ ശേഷം കഷായത്തിൽ കലർത്തിയ വിഷം നൽകി. ഇതിന് മുമ്പ് ഷാരോണിൻെറ കോളജിൽ പോയി മടങ്ങിയ വരുന്ന വഴിയും ജൂസിൽ പാരസറ്റമോള്‍ കലത്തി ഗ്രീഷ്മ നൽകിയിരുന്നു. അന്നും അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നൽകാൻ തീരുമാനിച്ചത്. മുമ്പും ജൂസ് ചലഞ്ച് നടത്തിട്ടുള്ളതിനാൽ അനുനയത്തിൽ ഗ്രീഷ്മ കഷായവും കുടിപ്പിക്കുകയായിരുന്നു. മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലിസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകുന്നത്. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രി ഏഴ് തവണ പുതുവർഷ പിറവി ആഘോഷിക്കും

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രിയിൽ ഏഴ് തവണയായി ഏഴ് രാജ്യങ്ങളുടെ പുതുവർഷ പിറവി ആഘോഷിക്കും. ആദ്യം യുഎഇ സമയം 8 മണിക്ക് ചൈന, തായ്‌ലൻഡ് 9 PM, ബംഗ്ലാദേശ് 10 PM,...

പുതുവർഷാഘോഷം; ഷാർജയിൽ രണ്ട് ദിവസം സൗജന്യ പൊതു പാർക്കിംഗ്

പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഷാർജ എമിറേറ്റിൽ രണ്ട് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് ലഭിക്കും. ഷാർജയിൽ എല്ലാ വെള്ളിയാഴ്ച്ചയും പാർക്കിംഗ് സൗജന്യമാണ്. ഇതുകൂടി കണക്കാക്കിയാൽ ജനുവരി 1 വ്യാഴാഴ്ചയും ജനുവരി 2 വെള്ളിയാഴ്ചയും വാഹനം...

പുതുവർഷാഘോഷത്തിന് ദുബായ് നഗരം ഒരുങ്ങി, പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ആർ ടി എ

2026 ലെ പുതുവത്സരാഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗതാഗത മേഖല കൈകാര്യം ചെയ്യാൻ പൂർണ്ണ സജ്ജമാണെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുറത്തിറങ്ങുന്നവർ സ്വന്തം വാഹനം...

ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിക്ക് പങ്കാളിത്തമുണ്ടെന്ന് ഉറപ്പിക്കാനാകാതെ എസ്‌ഐടി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ഡിണ്ടിഗല്‍ വ്യവസായി ഡി മണിക്ക് ബന്ധമുണ്ടെന്നത് ഉറപ്പിക്കാനാകാതെ പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ തട്ടിപ്പില്‍ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നത് സാധൂകരിക്കുന്ന ഏതെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തിന് ഇനിയും ആയിട്ടില്ല. അതേസമയം...

2026നെ വരവേറ്റ് ലോകം, കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നു

പ്രത്യാശയോടെ 2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നായിരുന്നു ഇവിടെ പുതുവത്സരപ്പിറവി. ലോകത്ത് ആദ്യം നവവത്സരപ്പിറവി സാധ്യമാകുന്ന ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി....

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി

ആഗോള സാമ്പത്തിക ഭൂപടത്തിൽ ചരിത്രപരമായ കുതിപ്പുമായി ഇന്ത്യ. ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യ സ്വന്തമാക്കിയതായി കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട്. 4.18 ലക്ഷം കോടി...

യെമനിലെ സൈനിക സാന്നിധ്യം പൂർണമായും അവസാനിപ്പിച്ച് യുഎഇ

യെമനിലെ തങ്ങളുടെ മുഴുവൻ സൈനിക സാന്നിധ്യവും ഔദ്യോഗികമായി അവസാനിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അവശേഷിച്ചിരുന്ന ഭീകരവിരുദ്ധ സേനാംഗങ്ങളെക്കൂടി തിരിച്ചുവിളിച്ചതോടെ യെമൻ സംഘർഷത്തിലെ യുഎഇയുടെ പങ്കാളിത്തത്തിന് പൂർണ വിരാമമായി. യെമനുള്ളിൽ നിലവിൽ യുഎഇയുടെ സൈനിക...

വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി; സ്വർഗവാതില്‍ തുറക്കുന്ന പുണ്യദിനം

വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാല്‍ അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വസം ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതില്‍ ഏകാദശി. ഈ വർഷം സ്വർഗവാതില്‍ ഏകാദശി രണ്ടുതവണ...