കണ്ണൂർ മാടായിക്കാവിൽ സന്ദർശനം നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഇന്ന് രാവിലെ കണ്ണൂർ മാടായിക്കാവിൽ സന്ദർശനം നടത്തി. 15 മിനുട്ടോളം അദ്ദേഹം ക്ഷേത്രത്തിൽ ചിലവഴിച്ചു. നൂറുകണക്കിന് ആളുകൾ ആണ് അദ്ദേഹത്തെ സ്വീകരിക്കാൻ ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് വന്‍ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സുരേഷ് ഗോപി വിമാനമിറങ്ങിയത്. ആര്‍പ്പുവിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ വരവേറ്റു. എം ടി രമേശ് ഉള്‍പ്പെടെയുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിയെ വരവേല്‍ക്കാനായെത്തി.

ഇന്ന് രാവിലെ അദ്ദേഹം കോഴിക്കോട് തളി ശിവക്ഷേത്രം സന്ദര്‍ശിച്ചു. 6.30 ഓടെയായിരുന്നു മന്ത്രി സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. അതിനുശേഷം അദ്ദേഹം മാരാര്‍ജി ഭവനിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ അദ്ദേഹം ദര്‍ശനം നടത്തും. രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.

കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി ഇന്നലെയാണ് വകുപ്പുകളുടെ ചുമതല ഏറ്റെടുത്തത്. പെട്രോളിയം പ്രകൃതി വാതകം, ടൂറിസം മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി ചുമതലയേറ്റു.

അബുദാബിയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ആണ് പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകിയത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ...

ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ പ്രദർശനം, ‘ഇന്ത്യൻ മാംഗോ മാനിയ’യ്ക്ക് ലുലുവിൽ തുടക്കം

അബുദാബി: ഇന്ത്യയിൽ നിന്നുള്ള വൈവിധ്യമാർന്ന മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദർശനവുമായി 'ഇന്ത്യൻ മാംഗോ മാനിയ'യ്ക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. അഗ്രിക്കൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോർട്ട് ഡെവലെപ്മെൻ്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പെയിൻ. ജിസിസിയിൽ...

പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയ്ക്ക് മാത്രം: ചൈനയ്ക്കെതിരെ ഇന്ത്യ

ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയിൽ മാത്രമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പ്രസ്താവനയിൽ പറഞ്ഞു. ദലൈലാമയുടെ പുനർജന്മം ബീജിംഗ് അംഗീകരിക്കണമെന്ന ചൈനയുടെ ആവശ്യത്തിനെതിരെ ഇന്ത്യ വ്യാഴാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു, ടിബറ്റൻ...

ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി ഡൽഹി-മുംബൈ അതിവേഗപാത

ഇന്ത്യയിലെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറി ഡൽഹി-മുംബൈ അതിവേഗപാത. ഇതോടെ ഇന്ത്യയിൽ ആദ്യമായി ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഒരു പ്രത്യേക വന്യജീവി ഇടനാഴി അവതരിപ്പിക്കുകയാണ്. അതിവേഗപാതയുടെ 12 കിലോമീറ്റർ...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് അപകടം; ഒരാൾ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് അപകടം ഒരാൾ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി...

വെളിപ്പെടുത്തലുകൾ നടത്തിയതിൽ ഭയമില്ല, നടപടി നേരിടാനും തയ്യാർ, രോഗികൾ നന്ദി അറിയിച്ചു: ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ പ്രതികരണവുമായി ഡോ ഹാരിസ് ചിറയ്ക്കൽ. വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ല എന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. ഈ...

കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകന് സസ്പെൻഷൻ

മലപ്പുറം: ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകന് എതിരെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ...

ഘാനയുടെ പരമോന്നത ദേശീയ ബഹുമതി ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ പരമോന്നത ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ പശ്ചിമാഫ്രിക്കൻ രാഷ്‌ട്ര സന്ദർശന വേളയില്‍ പ്രസിഡന്റ്...