സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് വടകര ചെമ്മത്തൂരില്‍ നച്ചോളി നാണു, പവിത്രന്‍ എന്നിവര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇരുവരെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കണ്ണൂരിലെ തെരുവുനായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമര്‍പ്പിച്ചു. മുഴുപ്പിലങ്ങാട് ഉള്‍പ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടും. പേപ്പട്ടികളെയും ആക്രമകാരികളായ തെരുവ് നായ്ക്കളെയും ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്.