സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും, സ്വര്‍ണകപ്പില്‍ മുത്തമിടുന്നതാര്?

62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. ആവേശകരമായ അന്ത്യത്തിലേക്കാണ് കലോത്സവം മുന്നേറുന്നത്. സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കുമ്പോള്‍ സ്വര്‍ണകപ്പില്‍ മുത്തമിടുന്നത് ആരെന്നറിയാനുള്ള ആകാംഷയിലാണ് കേരളം. കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 223 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കോഴിക്കോടിന് 896 പോയിൻറാണുള്ളത്. കണ്ണൂരിന് 892ഉം. 869 പോയിന്റുമായി പാലക്കാടും 850 തൃശൂരും 837 പോയിന്റുമായി മലപ്പുറവും 834 പോയിന്റുമായി കൊല്ലവും ശക്തമായ പോരാട്ടം നടത്തുന്നു.

ഇന്ന് രാവിലത്തെ മത്സരങ്ങള്‍ കഴിഞ്ഞ് അഞ്ചു മണിക്ക് സമാപന സമ്മേളനം ആരംഭിക്കും. ചടങ്ങില്‍ മുഖ്യാതിഥി പത്മശ്രീ. മമ്മൂട്ടിയാണ്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമ്മാന വിതരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും മമ്മൂട്ടിയും വേദിയിലുള്ള വിശിഷ്ട വ്യക്തികളും ചേര്‍ന്ന് നിര്‍വ്വഹിക്കും. മന്ത്രിമാരായ ജി.ആര്‍. അനില്‍, സജി ചെറിയാന്‍, ചിഞ്ചു റാണി എന്നിവര്‍ പങ്കെടുക്കും.

സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്ന ജില്ലയില്‍ നിന്ന് സമ്മാനം വാങ്ങാന്‍ ഇരുപത് കുട്ടികള്‍ക്ക് മാത്രമെ പ്രധാനവേദിയില്‍ അനുവാദം നല്കുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ആഹ്ലാദം പങ്കിടാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം സ്റ്റേജിന് താഴെ ഒരുക്കും. കലോത്സവ പ്രതിഭകള്‍ കലാരംഗത്ത് തുടരാന്‍ എന്താണ് ചെയ്യാനാകുക എന്നത് സര്‍ക്കാര്‍ പരിശോധിക്കും. വിജയിച്ചവര്‍ക്ക് ട്രോഫി കമ്മിറ്റി ഓഫീസ് വഴി ട്രോഫി വിതരണം ചെയ്യുന്നുണ്ട്. പ്രോത്സാഹനവും സര്‍ട്ടിഫിക്കറ്റും താമസിയാതെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികള്‍ പങ്കെടുത്തത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. 1001 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളില്‍ നിന്നാണ്. സ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 199 പോയിന്റു നേടി ബഹുദൂരം മുന്നിലാണ്. തിരുവനന്തപുരം വഴുതയ്‌ക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (103), വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസ് (84) മൂന്നാംസ്ഥാനത്തുമാണ്.

ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലത്തിന് ആതിഥേയരാകാൻ അവസരം ലഭിക്കുന്നത്. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. 24 വേദികളാണ് കൊല്ലം നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാണ് മാറ്റുരയ്ച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള താമസസൗകര്യം 31 സ്‌കൂളുകളുകളിലായാണ് ഒരുക്കിയിരുന്നത്. പതിനാല് സ്‌കൂളുകളിലായി 2475 ആൺകുട്ടികൾക്കും ഒമ്പത് സ്‌കൂളുകളിലായി 2250 പെൺകുട്ടികൾക്കുമാണ് താമസ സൗകര്യം. കൂടാതെ എല്ലാ ടൗൺ ബസ് സർവ്വീസുകളും കെഎസ്ആർടിസി, ഓർഡിനറി ബസുകളും ചിന്നക്കട ആശ്രമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സർവ്വീസ് തുടരും.

വേദികളിലേക്കും കെഎസ്ആർടിസിയും കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും. ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകൾ വേദികളിൽ നിന്നും മറ്റു വേദികളിലേക്ക് മത്സരാർഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനവും നടത്തുന്നുണ്ട് ഈ ഓട്ടോറിക്ഷകൾ പ്രത്യേകം ബോർഡ് വെച്ചായിരിക്കും സജ്ജീകരിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചിരുന്നു.

507 അപ്പീലുകളാണ് സംഘാടക സമിതിയ്‌ക്ക് മുമ്പാകെ വന്നത്. ഇതില്‍ 359 അപ്പീലുകള്‍ ഡിഡി മാര്‍ മുഖേനയും 211 അപ്പീലുകള്‍ വിവിധ കോടതികള്‍ മുഖേനയും വന്നതാണ്. കഴിഞ്ഞ വര്‍ഷം അപ്പീലൂകളുടെ എണ്ണം 362 ആയിരുന്നു. ഇരട്ടിയോളം വര്‍ധനയാണ് അപ്പീലുകളില്‍ ഉണ്ടായത്. മത്സരങ്ങള്‍ കൃത്യസമയത്ത് ആരംഭിക്കാനായെങ്കിലും അപ്പീല്‍ കൂടുതലുള്ള വേദികളില്‍ പരിപാടികള്‍ നീണ്ടു പോയി.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...