നടി ഹണി റോസിൻ്റെ ലൈംഗികപരമായി അധിക്ഷേപിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന ബോബി ചെമ്മണൂരിന് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കിയത് അന്വേഷിക്കുന്നു. സംഭവത്തിൽ ഇന്നലെ ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി കര്‍ശന നിര്‍ദേശങ്ങൾ നൽകി. ജയിൽ ആസ്ഥാന ഡിഐജിയ്ക്കാണ് ഈ സംഭവത്തിൽ അന്വേഷണ ചുമതല. ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിച്ച ശേഷം അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യമേഖല ഡിഐജി കാക്കനാട് ജയിൽ സന്ദർശിച്ച് ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപമുള്ളത്.