സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവർണർ നടത്തുന്ന ക്രിസ്‌തുമസ് വിരുന്നിൽ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെ ഇപ്പോൾ സ്‌പീക്കറും പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. കൊല്ലത്ത് പൊതുപരിപാടി ഉള്ളതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് സ്‌പീക്കറുടെ ഓഫീസിന്റെ വിശദീകരണം. ഇന്ന് വൈകീട്ടാണ് ഗവർണറുടെ ക്രിസ്‌തുമസ് വിരുന്ന്. പ്രതിപക്ഷനേതാവും വിരുന്നില്‍ പങ്കെടുക്കില്ല. ഡൽഹിയിൽ ആയതിനാലാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്ത പരിപാടിയിലേക്കാണ് ഇത്തവണ മന്ത്രിസഭയേയും പ്രതിപക്ഷത്തേയും ഗവര്‍ണര്‍ ക്ഷണിച്ചത്. മതമേലധ്യക്ഷന്മാരും പൗര പ്രമുഖരും വിരുന്നിനെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്‌ച വേണ്ടന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് തീരുമാനമെടുത്തത്.