കൂള്‍ കായികമേളയില്‍ വലിയ പരിഷ്കാരങ്ങള്‍ വരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇനി മുതല്‍ സ്കൂള്‍ ഒളിമ്പിക്സ് നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായ പരിപാടിയായി നടത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ഷവും കായികമേള നടക്കും. കായിക മേളയും ഒളിമ്പിക്സും ഇത്തവണ ഒരുമിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ ഒളിമ്പിക്സ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമനു ഉണ്ടാവുക.
ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ(ഗോത്ര ജനത) കലകളും മത്സര ഇനമാവും.