പത്തനംതിട്ട തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസ്സുകാരൻ മരിച്ചു. ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. ഒരു കുട്ടി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്