മകരവിളക്കിനുള്ള ഒരുക്കങ്ങൾ തുടങ്ങി: സുരക്ഷയ്ക്കായി16 മേഖലകളിലായി1400 ഓളം പോലീസുകാരെ വിന്യസിക്കും

ശബരിമലയിലെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ തുടങ്ങി. ഈ മാസം 12ന് അകംതന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കും. ഈ വർഷത്തെ മകരവിളക്കും അതിനോട് അനുബന്ധിച്ചുള്ള പൂജകളും ജനുവരി 14നാണ് നടക്കുക. തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സ്ഥലങ്ങളായ പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും അയ്യപ്പഭക്തരുടെ സുരക്ഷയെ കണക്കിലെടുത്തും 16 മേഖലകളിലായി 1400 ഓളം വരുന്ന പോലീസുകാരെ വിന്യസിക്കും. റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ വിളക്ക് സംവിധാനം ഒരുക്കാൻ നടപടി ആയിട്ടുണ്ട്. വന്യജീവിശല്യം നേരിടുന്ന ഭാഗങ്ങളിൽ സ്പെഷ്യൽ ആർ ആർ ടി കോഡുകളെയും എലഫന്റ് സ്കോഡിനേയും വനംവകുപ്പ് ഏർപ്പാടാക്കിയിട്ടുണ്ട്. മകരവിളക്ക് ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ സൗകര്യത്തിന് കെ എസ് ആർ ടി സി കുമളി ഡിപ്പോയിൽനിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടിൽ 65 ബസുകൾ സർവീസ് നടത്തും.

ശബരിമല ക്ഷേത്രത്തിലെ മകരസംക്രമപൂജയും മകരവിളക്കും വിശ്വാസികൾക്ക് അതീവ പ്രാധാന്യമുള്ള ചടങ്ങുകളാണ്. ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമ വേളയിലാണ് മകരസംക്രമ പൂജയും മകരവിളക്ക് ചടങ്ങുകളും നടത്തുന്നത്. മകരവിളക്ക് സമയക്രമം ഉൾപ്പെടെ ഭക്തർക്ക് നിർദ്ദേശങ്ങൾ നൽകാൻ നാലു ഭാഷകളിൽ അനൗൺസ്മെന്റ് നടത്തും. ഭക്തർക്കായി നിലവിലുള്ള വൺവേ സംവിധാനം 13 വരെ തുടരും. മകരവിളക്ക് ദിവസം ഉച്ചയ്ക്ക് 12 വരെ കമ്പത്ത് നിന്നും കുമളി വഴിയും ഭക്തരെ കടത്തിവിടും. അതിനുശേഷം വാഹനങ്ങളൊന്നും തന്നെ കടത്തിവിടില്ല എന്ന് പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് അറിയിച്ചിട്ടുണ്ട്. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനും വിളക്ക് ദർശിക്കാനും പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമലക്ഷേത്രത്തിലും പരിസരത്തും എത്തിച്ചേരുക.

പുല്ലുമേട് മുതൽ കോഴിക്കാനം വരെ 14 പോയിന്റുകളിൽ വാട്ടർ ടാങ്കുകൾ സജ്ജീകരിച്ചു കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കുമെന്ന് ജലവകുപ്പ് അറിയിച്ചിട്ടുണ്ട്. പുല്ലുമേട്,ഉപ്പുപാറ, പരുന്തുംപാറ, കോഴിക്കാനം, പാഞ്ചാലിമേട്, പി എച്ച് സി വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ആയുർവേദ, ഹോമിയോപ്പതി, അലോപ്പതി ഉൾപ്പെട്ട ഡോക്ടർമാരുടെ മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. അവസാനഘട്ട വിലയിരുത്തലിന് 12ന് ഓൺലൈനായി യോഗം കൂടാനും തീരുമാനമായിട്ടുണ്ട്. മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ,മാധ്യമ പ്രവർത്തകർ,ജീവനക്കാർ എന്നിവരുടെ വിവരങ്ങൾ നേരത്തെ തന്നെ പോലീസിന് കൈമാറണമെന്ന് നിർദ്ദേശമുണ്ട്. ഇവരോട് അന്നേദിവസം അംഗീകൃത ഐഡി കാർഡ് ധരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...