കോഴിക്കോട്: നൈംനാംവളപ്പ് ബീച്ചിനടുത്ത് കടല്‍ ഉള്‍വലിഞ്ഞു. ഇന്ന് വൈകീട്ടോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. എന്നാൽ പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. തീരത്ത് പലയിടങ്ങളിലായി 30 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ കടല്‍ ഉൾവലിഞ്ഞു പിന്നോട്ടുപോവുകയായിരുന്നു. കടല്‍ പൂര്‍വ്വസ്ഥിതിയിലാകുന്നതുവരെ പൊതുജനങ്ങള്‍ ഈ ഭാഗങ്ങളിലേക്ക് പോകുന്നത് ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും പറഞ്ഞു.