ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മെയ് 26ന് തീവ്ര ചുഴലിക്കാറ്റായി പശ്ചിമ ബംഗാൾ, അയൽരാജ്യമായ ബംഗ്ലാദേശ് തീരങ്ങളിൽ പതിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച്, മെയ് 26 ന് രാവിലെ പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങളിൽ മണിക്കൂറിൽ 110-120 കിലോമീറ്റർ വേഗതയിൽ റെമൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഡി അറിയിച്ചു. മെയ് 27 രാവിലെ വരെ ഏകദേശം 24 മണിക്കൂർ തീവ്രത തുടരും. തുടർന്ന് തീവ്രത കുറയുമെന്നാണ് സൂചന.ഈ കാറ്റ് മെയ് 25 ന്ആഴത്തിലുള്ള ന്യൂനമർദമായും മെയ് 26 ന് ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.