തിരുവനന്തപുരം: തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.
11 മണിക്കു ആരംഭിച്ച റോഡ് ഷോ പുത്തരിക്കണ്ടം മൈതാനത്താണ് അവസാനിച്ചത്. നിരവധി പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ റോഡിനിരുവശവും കാത്തുനിന്നത്. റോഡ് ഷോയിലുടനീളം പ്രവര്‍ത്തകരെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യം ചെയ്തു.
രാവിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്.തിരുവനന്തപുരം നഗര വികസനത്തിന് ബൃഹദ് മാർഗരേഖയുമായിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കോർപ്പറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, തമിഴ്നാട്ടിലും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ഇന്ന് നടക്കും.

